കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പ നയം, രഘുറാം രാജനും അമേരിയ്ക്കയെ നോക്കുന്നു, പലിശ കുറച്ചില്ല,നിരക്കുകളില്‍ മാറ്റമില്ലാതെ തുടരും

Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു. പ്രധാന നിരക്കുകളില്‍ മാറ്റമില്ല. റിപ്പോ നിരക്ക് 7.25, റിവേഴ്‌സ് റിപ്പോ 6.25, കരുതല്‍ ധനാനുപാതം നാല് ശതമാനം എന്നിങ്ങനെയാണ് പ്രധാന നിരക്കുകള്‍. സാമ്പത്തിക വര്‍ഷത്തെ മൂന്നാമത്തെ വായ്പ അവലോകനമാണ് നടന്നത്.

പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയേക്കില്ലെന്ന് മുന്‍പ് സൂചനയുണ്ടായിരുന്നു. സെപ്റ്റംബറിലാണ് അടുത്ത വായ്പ നയം പ്രഖ്യാപിയ്ക്കുക. അതുവരെ നിലവിലെ നിരക്കുകള്‍ തന്നെ തുടരും. മണ്‍സൂണ്‍, വായ്പ വളര്‍ച്ച, നാണ്യപെരുപ്പ നിരക്ക്, സെപ്റ്റംബറിലെ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം തുടങ്ങിയവ കൂടി പരിഗണിച്ചശേഷമേ ഇനി നിരക്കുകള്‍ കുറയാന്‍ സാധ്യതയുള്ളൂ.

മാറ്റമില്ല

മാറ്റമില്ല

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു

നിരക്കുകള്‍ ഇങ്ങനെ

നിരക്കുകള്‍ ഇങ്ങനെ

റിപ്പോ നിരക്ക് 7.25, റിവേഴ്‌സ് റിപ്പോ 6.25, കരുതല്‍ ധനാനുപാതം നാല് ശതമാനം എന്നിങ്ങനെയാണ് പ്രധാന നിരക്കുകള്‍.

അമേരിയ്ക്ക

അമേരിയ്ക്ക

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് യോഗം ഉള്‍പ്പടെയുള്ളവ പരിഗണിച്ചതിന് ശേഷമേ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയുള്ളൂ

ഇതാണ് കാരണം

ഇതാണ് കാരണം

പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും മണ്‍സൂണ്‍ ലഭ്യത കുറഞ്ഞതുമാണ് പലിശ നിരക്ക് കുറയ്ക്കുന്നതിന് തടസമായത്

English summary
RBI keeps repo rate unchanged at 7.25%; CRR unchanged.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X