നിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്: റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും...
മുംബൈ: റിപ്പോർ നിരക്കുകളിൽ ഇത്തവണയും മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുയുടെ ധനനയ സമിതി തുടർച്ചയായ ഏഴാമത്തെ യോഗത്തിന് ശേഷമാണ് പ്രധാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്. കൊവിഡിൽ നിന്ന് രാജ്യം മുക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമ്പദ്ഘടനയുടെ ഉണർവിന് ശക്തിപകരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് റിപ്പോ നിരക്ക് അത് പടി തന്നെ തുടരാൻ തീരുമാനിച്ചിട്ടുള്ളത്. അതേ സമയം റിവേഴ്സ് റിപ്പോ നിരക്ക് 3.5 ശതമാനത്തിലും തുടരും.
കൊവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ തുടരുന്നതിനിടയിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്നതിനായി പലിശ നിരക്കുകളും ധനനയ നിലപാടും മാറ്റമില്ലാതെ തുടരുന്നതാണ് അനുയോജ്യമെന്ന് ധനനയ സമിതി തന്നെ വിലയിരുത്തുകയായിരുന്നു. മുംബൈയിൽ നടന്ന സമിതിയുടെ മൂന്ന് ദിവസത്തെ യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികന്ത ദാസ് റിപ്പോ നിരക്ക്, റിവേഴ്സ് റിപ്പോ നിരക്ക് എന്നിവ മാറ്റമില്ലാതെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്.

സാരിയില്‍ കൊന്നപ്പൂക്കളുമായി ഹണി റോസിന്റെ ഫോട്ടോഷൂട്ട്; ഇങ്ങനെ ഒന്നും ചിരിക്കല്ലേയെന്ന് ആരാധകര്‍
Recommended Video
നടപ്പ് സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാ പ്രവചനം 9.5 ശതമാനമായി റിസർവ് ബാങ്ക് നിലനിർത്തിയിട്ടുണ്ട്. ഇതേ കാലയളവിൽ ചില്ലറ പണപ്പെരുപ്പം നേരത്തെ കണക്കാക്കിയിരുന്ന 5.1 ശതമാനത്തിൽ നിന്ന് 5.7 ശതമാനമായി ഉയരുമെന്നും റിസർവ് ബാങ്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. രാജ്യത്ത് നിലവിൽ വിലക്കയറ്റ ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും കാത്തിരുന്ന് നിരീക്ഷിക്കുക എന്ന നിലപാടാണ് ആർബിഐ സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ടാണ് തുടർച്ചയായ ഏഴാം തവണയും റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ പിരിയുന്നത്.












Click it and Unblock the Notifications