ആര്‍ബിഐ വായ്പാ നയം പ്രഖ്യാപിച്ചു, തുടര്‍ച്ചയായ പതിനൊന്നാം തവണയും പലിശനിരക്കില്‍ മാറ്റമില്ല
ദില്ലി: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരും. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് നാല് ശതമാനത്തില്‍ തന്നെ തുടരുന്നത്. റിവേഴ്സ് റിപ്പോ നിരക്കിലും മാറ്റമില്ല. 3.35 ശതമാനത്തില്‍ തന്നെ റിവേഴ്സ് റിപ്പോ നിരക്കും തുടരും. ഇത് ആദ്യ 2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ബൈ മന്ത്ലി നയമാണ്. റിപ്പോ നിരക്കുകളുടെ അടിസ്ഥാനത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പണം വായ്പയായി നല്‍കാറുള്ളത്. റിവേഴ്സ് റിപ്പോ നിരക്കിലാണ് ആര്‍ബിഐ പണം കടമെടുക്കുക.

2020 മെയ് മാസം മുതല്‍ ആര്‍ബിഐ റിപ്പോ നിരക്ക് വളരെ കുറവായിട്ടാണ് നിലനിര്‍ത്തുന്നത്. ആളുകളിലേക്ക് കൂടുതല്‍ പണമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അതിലൂടെ സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ ആര്‍ബിഐ വ്യക്തമാക്കിയതാണ്. പണപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനത്തിനിടയില്‍ കൊണ്ടുവരണമെന്ന് റിസര്‍വ് ബാങ്കിനോട് നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുണ്ട് കേന്ദ്ര സര്‍ക്കാര്‍.
റീട്ടെയില്‍ പണപ്പെരുപ്പം ഫെബ്രുവരിയില്‍ 6.07 ശതമാനമായിരുന്നു. ആര്‍ബിഐക്ക് ലഭിച്ച ടാര്‍ഗറ്റിന് മുകളില്‍ പോയിരുന്നു ഈ നിരക്ക്. സമ്പദ് ഘടന പുതിയ വെല്ലുവിളികള്‍ നേരിടുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഒമിക്രോണ്‍ തരംഗവും, മേഖലയിലെ സംഘര്‍ഷങ്ങളും പുതിയ വെല്ലുവിളിയിലേക്ക് സമ്പദ് ഘടനയെ എത്തിച്ചിരിക്കുകയാണ്. യുക്രൈന്-റഷ്യ യുദ്ധവും സമ്പദ് ഘടനയെ പ്രതിസന്ധിയിലേക്ക് തള്ളിയിടാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. റീട്ടെയില്‍ പണപ്പെരുപ്പം ഇത്തവണ 5.7 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. റിയല്‍ ജിഡിപി 7.2 ശതമാനവും പ്രതീക്ഷിക്കുന്നതായി ദാസ് വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications