നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ; റിപ്പോ നിരക്ക് 4 ശതമാനമായി തുടരും
ദില്ലി; റിപ്പോ നിരക്കിൽ ഇത്തവണയും മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. 2020 മെയ് മുതൽ ആർ ബി ഐ നിരക്കുകളിൽ മാറ്റം വരുത്തിയിരുന്നില്ല. സാമ്പത്തിക വളർച്ചയെ സഹായിക്കുന്നതിന് നയപരമായ പിന്തുണ തുടരേണ്ടതായതിനാലാണ് തിരുമാനമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.ചൊവ്വാഴ്ച ആരംഭിച്ച ത്രിദിന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിന്റെ സമാപനത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022-23 സാമ്പത്തിക വർഷത്തിലെ വളര്‍ച്ചാ പ്രതീക്ഷ 7.8 ശതമാനമാണ്. ശരാശരി പണപ്പെരുപ്പ അനുമാനം 4.5 ശതമാനവും.പണപ്പെരുപ്പ പരിധി 2-6ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ കൊവിഡ് ലോകത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. കൊവിഡിന്റെ അടുത്ത വകഭേദം എന്നുണ്ടാകുമെന്ന് പോലും ഉറപ്പില്ലാത്ത ആശങ്കയിലാണ് നമ്മൾ കഴിയുന്നത്. ഇത്തരമൊരു അനിശ്ചിതത്വത്തിൽ സമ്പദ് വ്യവസ്ഥയുടെ ഭാവി പ്രവചിക്കുന്നത് എളുമല്ല,ശക്തികാന്ത ദാസ് പറഞ്ഞു.
Recommended Video
updating..........












Click it and Unblock the Notifications