കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുടര്‍ച്ചയായ ആറാം തവണയും റിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചേക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: സമ്പദ്‌വ്യവസ്ഥ നേരിടുന്ന മാന്ദ്യം മറികടക്കാന്‍ റിസര്‍വ് ബാങ്ക് തുടര്‍ച്ചയായ ആറാം തവണയും പലിശനിരക്ക് കുറച്ചേക്കും. പണപ്പെരുപ്പം ഉയര്‍ന്ന സാഹചര്യത്തില്‍ ഡിസംബര്‍ അഞ്ചിന് കുറഞ്ഞ പലിശ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആര്‍ബിഐയുടെ ധനനയ സമിതി (എംപിസി) റിപ്പോ നിരക്ക് കുറയ്ക്കുമെന്നാണ് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെടുന്നത്.

അജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗംഅജ്മീരില്‍ നിന്ന് ഷെയ്ന്‍ ഉടന്‍ കൊച്ചിയില്‍ എത്തണം; ഇടപെട്ട് താരസംഘടന, ഉടന്‍ യോഗം

ആര്‍ബിഐ ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള റിപ്പോ റേറ്റ് 25 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) കുറച്ച് 4.9 ശതമാനമാകുമെന്നാണ് പ്രതീക്ഷ. ഈ വര്‍ഷം പോളിസി നിരക്കുകളില്‍ 135 ബിപിഎസ് വെട്ടിക്കുറച്ചിട്ടും സാമ്പത്തിക വളര്‍ച്ച സെപ്റ്റംബര്‍ പാദത്തില്‍ 4.5 ശതമാനമായി കുറഞ്ഞു. 2013ന് ശേഷമുള്ള ഏറ്റവും ദുര്‍ബലമായ നിരക്കാണ് ഇത്.

rbi

പണപ്പെരുപ്പം ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഉറപ്പാക്കുന്നത് വരെ വളര്‍ച്ച പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്ര ബാങ്ക് നിരക്കുകള്‍ വെട്ടിക്കുറക്കുന്ന രീതി തുടരുമെന്ന് ഒക്ടോബറില്‍ നടന്ന എംപിസി യോഗത്തിന് ശേഷം ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ധനപരമായ ഉത്തേജനവും സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുന്നതിനായി സര്‍ക്കാര്‍ നടപടികളും ഉണ്ടായിട്ടും വളര്‍ച്ചാ വേഗതയില്‍ പെട്ടെന്നൊരു വീണ്ടെടുക്കല്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നില്ല.

ഭക്ഷ്യേതര വായ്പാ വളര്‍ച്ചയും നവംബര്‍ ആദ്യ വാരത്തില്‍ നിന്ന് 7.9 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ ഇത് 8.9 ശതമാനമായിരുന്നു. ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറില്‍ 4.62 ശതമാനമായി ഉയര്‍ന്നതോടെ പണപ്പെരുപ്പ വേഗത വര്‍ദ്ധിക്കാന്‍ തുടങ്ങി.

English summary
RBI may cut interest rate for the sixth time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X