കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം; പലിശ നിരക്ക് 35 ശതമാനം കുറച്ചു, ഭവന വായ്പാ പലിശ കുറയും

Google Oneindia Malayalam News

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് വീണ്ടും കുറച്ചു. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി 35 ബേസിസ് പോയന്റാണ് കുറച്ചത്. കഴിഞ്ഞ മൂന്ന് ധനനയ അവലോകനത്തില്‍ 25 ബേസിസ് പോയന്റ് വീതമാണ് കുറച്ചിരുന്നത്. ഒമ്പതുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് 35 ബേസിസ് പോയന്റ് കുറയ്ക്കുന്നത്. ഇത് സാധാരണക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് കുറയും.

കേന്ദ്ര ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വകാല വായ്പയ്ക്ക ഈടാക്കുന്ന പലിശയാണ് റിപ്പോ. വിപണിയില്‍ പണലഭ്യതയുടെ തോത് നിയന്ത്രിക്കുന്നതിനുള്ള ആര്‍ബിഐയുടെ പ്രധാന ഉപകരണങ്ങളിലൊന്നാണ് ഈ പലിശ നിരക്ക്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണ റിപ്പോ നിരക്ക് ആര്‍ബിഐ കുറച്ചിരുന്നു. ഫെബ്രുവരിക്ക് ശേഷം 75 ബേസിസ് പോയന്റാണ് കുറച്ചത്.

03

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററി പോളിസി കമ്മിറ്റിയാണ് റിപ്പോ നിരക്ക് 35 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചത്. വിപണിയെ ഉണര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് തുടര്‍ച്ചയായി നാലാം അവലോകനത്തിലും നിരക്ക് കുറച്ചത്. റിപ്പോ നിരക്ക് കുറയ്ക്കണം എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് സമിതിയില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. എന്നാല്‍ നാല് അംഗങ്ങള്‍ 35 ബേസിസ് പോയന്റ് കുറയ്ക്കണം എന്ന് അഭിപ്രായപ്പെട്ടു. ബാക്കിയുള്ളവര്‍ 25 പോയന്റ് കുറയ്ച്ചാല്‍ മതിയെന്ന നിലപാടുമെടുത്തു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുമെന്ന മുന്നറിയിപ്പുകള്‍ വരുന്നതിനിടെയാണ് വിപണിയെ സജീവമാക്കാനുള്ള ആര്‍ബിഐയുടെ ഇടപെടല്‍.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 28000ത്തിലേക്ക്, വിപണിയില്‍ മാന്ദ്യ ഭീഷണിസ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 28000ത്തിലേക്ക്, വിപണിയില്‍ മാന്ദ്യ ഭീഷണി

ഈ സാമ്പത്തിക വര്‍ഷം ഏഴ് ശതമാനം വളര്‍ച്ച നേടണമെന്നായിരുന്നു ആദ്യ ടാര്‍ജറ്റ്. എന്നാല്‍ ജൂണില്‍ ഇത് കുറച്ചു. വളര്‍ച്ച 6.9 ശതമാനം നേടണമെന്നാണ് പുതിയ തീരുമാനം. ലോകത്തെ ഒരു രാജ്യത്തിനും പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാധിക്കുന്നില്ല. വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരതയാണ് ഇതിന് കാരണം. വലിയ വളര്‍ച്ചാ നിരക്ക് ലക്ഷ്യമിട്ട പല രാജ്യങ്ങളും പിന്നീട് തോത് കുറയ്ക്കുകയായിരുന്നു.

English summary
RBI Monetary Policy Review: Interest Rate Cut of 25 Basis Points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X