കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച് ആര്‍ബിഐ; ഭവന,വാഹന വായ്പക്കാര്‍ക്ക് സഹായകരമാകും

  • By News Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനായി നിരവധി നയങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം ലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചിരിക്കുകയാണ്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

rbi

ഇത് കൂടാതെ റിവേഴ്‌സ് റിപ്പോ നിരക്ക് 3,75 ശതമാനത്തില്‍ നിന്ന് 3. 35 ശതമാനമായി കുറച്ചിട്ടുണ്ട്. റിപ്പോ നിരക്ക് കുറഞ്ഞതോടെ രാജ്യത്ത് വിവിധ വായ്പകളുടെ പലികള്‍ കുറയും. ഭവന,വാഹന വായ്പക്കാരെ ഇതു കൂടുതല്‍ സഹായിക്കും.കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ നേരത്തേയും കുറച്ചിരുന്നു.

വായ്പ മൊറട്ടോറിയത്തിനും ഇളവ് നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ ഇളവ് വീണ്ടും മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്കൊക്കെ ഇത് നേട്ടമാകും.

ആഗോള സമ്പദ്ഘടന വലിയ മാധ്യത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷം അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടാവാനുള്ള സാധ്യത വികളമാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വ്ത്തിലുള്ള ആറംഗ ധനനയ സമിതിയുടെ വിലയിരുത്തല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദം 4.7 ശതമാനം വളര്‍ച്ച സാധ്യമായതുകൊണ്ടാണ് മൊത്തം വര്‍ഷത്തേക്ക് അഞ്ച് ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചതെന്നും എന്നാല്‍ കൊറോണ പ്രതിസന്ധി ഇതിനെ ബാധിച്ചിരിക്കുകയാണ്.

സ്റ്റാലിനുമായി ഇടഞ്ഞ് ഡിഎംകെ നേതാവ്; ബിജെപിയിലെക്കെന്ന് സൂചന;പദവികളില്‍ നിന്നും നീക്കിസ്റ്റാലിനുമായി ഇടഞ്ഞ് ഡിഎംകെ നേതാവ്; ബിജെപിയിലെക്കെന്ന് സൂചന;പദവികളില്‍ നിന്നും നീക്കി

അരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണംഅരയും തലയും മുറുക്കി കോണ്‍ഗ്രസ്; ജനങ്ങളോട് വേറിട്ട അഭ്യര്‍ത്ഥന, എന്തുകൊണ്ട് അവരെ പരാജയപ്പെടുത്തണം

7 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത!! ജാഗ്രത മുന്നറിയിപ്പ്7 ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത!! ജാഗ്രത മുന്നറിയിപ്പ്

English summary
RBI On Friday has Reduced Repo & Reverse Repo Rates, Here Is How it Benefit People and Banks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X