കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് കുറച്ച് റിസർവ് ബാങ്ക്, ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി

Google Oneindia Malayalam News

ദില്ലി: കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പണലഭ്യത ഉറപ്പ് വരുത്താനുളള പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ റിസര്‍വ് ബാങ്ക് കുറച്ചതായി ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 0.4 ശതമാനം വീതമാണ് നിരക്കുകള്‍ കുറച്ചത്. 3.35 ശതമാനമാണ് പുതിയ റിപ്പോ നിരക്ക്.

കൊവിഡ് പ്രതിസന്ധിക്കിടെ ഇത് രണ്ടാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. പലിശ നിരക്ക് കുറയുമെന്നും ആര്‍ബിഐ ഗവര്‍ണര്‍. ബാങ്ക് വായ്പകളുടെ മൊറോട്ടോറിയം നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് മൊറോട്ടോറിയം നീട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 31 വരെയാണ് നീട്ടിയിരിക്കുന്നത്.

rbi

ജിഡിപി നെഗറ്റീവിലേക്ക് താഴുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണ്. നാല് ശതമാനത്തില്‍ താഴേക്ക് നാണയപ്പെരുപ്പമെത്തും എന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. പണലഭ്യത ഉറപ്പ് വരുത്താനുളള നടപടികളുണ്ടാകും. പ്രതിസന്ധികളെ നേരിടാനുളള ശേഷി ഇന്ത്യയ്ക്കുണ്ട്. ആ കഴിവില്‍ വിശ്വാസം അര്‍പ്പിക്കണം എന്നും ആര്‍ബിഐ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

കൊവിഡ് 19 രോഗം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആളുകള്‍ വാങ്ങല്‍ കുറച്ചത് സാമ്പത്തിക മേഖലയ്ക്ക് വലിയ തിരിച്ചടി ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിക്ഷേപത്തിനുളള ആവശ്യകത ഇതോടെ ഇല്ലാതായി. റിസര്‍വ് ബാങ്ക് പോളിസി കമ്മിറ്റിയിലെ 6 പേരില്‍ അഞ്ച് പേരും നിരക്ക് കുറക്കുന്നതിന് അനുകൂല നിലപാട് സ്വീകരിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. മാര്‍ച്ച് മാസത്തില്‍ വ്യാവസായിക ഉത്പാദനം 17 ശതമാനമായി കുറഞ്ഞുവെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 21 ശതമാനമായി കുറഞ്ഞുവെന്നും ശക്തികാന്ത് ദാസ് വ്യക്തമാക്കി.

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കൂടാതെ എംഎസ്എഫ് നിരക്കും ആര്‍ബിഐ കുറച്ചിട്ടുണ്ട്. 4.25 ശതമാനമായാണ് കുറച്ചിരിക്കുന്നത്. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ചതോടെ രാജ്യത്ത് ഭവന, വാഹന പലിശാ നിരക്കുകള്‍ കുറഞ്ഞേക്കും. ആര്‍ബിഐ ജാഗരൂകരായി ഇരിക്കുമെന്നും പ്രവചനാതീതമായ ഭാവിയുടെ ഗതിയെ നേരിടാനുളള എല്ലാ വഴികളും തേടുമെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. എട്ട് ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുകയാണ്.

രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!രണ്ടര മാസത്തിന് ശേഷം മോദി ദില്ലിക്ക് പുറത്തേക്ക്, മമതയ്‌ക്കൊപ്പം ആകാശ നിരീക്ഷണം, ബംഗാളിന് 1000 കോടി!

English summary
RBI Reduces Repo Rate by 40 bps and Reverse Repo Rate To 3.35%
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X