പുതിയ നോട്ടുകളില്‍ സ്വച്ഛ് ഭാരത് ലോഗോ: ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് ആര്‍ബിഐ, ആര്‍ടിഐയുടെ പരിധി!
സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിസര്‍വ് ബാങ്ക് നല്കുന്ന വിശദീകരണം
Recommended Video

ദില്ലി: പുതിയ നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്റെ ലോഗോ ആലേഖനം ചെയ്ത സംഭവത്തില്‍ വിശദീകരണം നല്കാന് വിസമ്മതിച്ച് റിസര്‍വ് ബാങ്ക്. പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിലാണ് സ്വച്ഛ് ഭാരത് മിഷന്റെ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിസര്‍വ് ബാങ്ക് നല്കുന്ന വിശദീകരണം.
പുതിയ നോട്ടുകളില്‍ പരസ്യം നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ രേഖയ്ക്കാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ പ്രതികരിച്ചത്. സുരക്ഷ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് നീക്കമെന്നും റിസര്‍വ് വ്യക്തമാക്കി. നോട്ടിന്റെ ഡിസൈന്‍, സുരക്ഷാ സംവിധാനങ്ങള്‍, നോട്ട് അച്ചടിക്കുന്നതിന് ഉപയോഗിച്ചുള്ള മെറ്റീരിയില്‍ എന്നിവ വിവരാവകാശത്തിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും വിവരാവകാശ നിയമത്തിലെ 8(1) വകുപ്പിനെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചു. പിടിഐ കറസ്പോണ്ടന്റാണ് ഇത് സംബന്ധിച്ച് വിവരാവകാശം സമര്‍പ്പിച്ചത്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തിന്റെ പരമാധികാരത്തേയും സത്യസന്ധതയേയും ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പുറമേ രാജ്യത്തിന്റെ ശാസ്ത്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കുറ്റകൃത്യമായി മാറുമെന്നും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു. 2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് പ്രാബല്യത്തില്‍ വന്ന 500, 2000 രൂപ നോട്ടുകളിലാണ് സ്വച്ഛ് ഭാരതിന്റെ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. 2014 ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ്ണ വൃത്തി കൈവരിക്കുന്നതിനായി ക്ലീന്‍ ഇന്ത്യ ദൗത്യം ആരംഭിക്കുന്നത്.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications