കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നോട്ടുകളില്‍ സ്വച്ഛ് ഭാരത് ലോഗോ: ഒന്നും വെളിപ്പെടുത്താനാവില്ലെന്ന് ആര്‍ബിഐ, ആര്‍ടിഐയുടെ പരിധി!

സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം

Google Oneindia Malayalam News

Recommended Video

cmsvideo
പുതിയ നോട്ടില്‍ സ്വച്ഛ് ഭാരത് ചിഹ്നം! കാരണം പറയില്ലെന്ന് RBI | Oneindia Malayalam

ദില്ലി: പുതിയ നോട്ടുകളില്‍ പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് മിഷന്‍റെ ലോഗോ ആലേഖനം ചെയ്ത സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക്. പുതിയതായി പുറത്തിറക്കിയ 500, 2000 രൂപ നോട്ടുകളിലാണ് സ്വച്ഛ് ഭാരത് മിഷന്‍റെ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. സുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാത്തതെന്നാണ് റിസര്‍വ് ബാങ്ക് നല്‍കുന്ന വിശദീകരണം.

പുതിയ നോട്ടുകളില്‍ പരസ്യം നല്‍കിയത് സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള വിവരാവകാശ രേഖയ്ക്കാണ് റിസര്‍വ് ബാങ്ക് ഇത്തരത്തില്‍ പ്രതികരിച്ചത്. സുരക്ഷ ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് നീക്കമെന്നും റിസര്‍വ് വ്യക്തമാക്കി. നോട്ടിന്‍റെ ഡിസൈന്‍, സുരക്ഷാ സംവിധാനങ്ങള്‍, നോട്ട് അച്ചടിക്കുന്നതിന് ഉപയോഗിച്ചുള്ള മെറ്റീരിയില്‍ എന്നിവ വിവരാവകാശത്തിന്‍റെ പരിധിയില്‍പ്പെടുന്നതല്ലെന്നും വിവരാവകാശ നിയമത്തിലെ 8(1) വകുപ്പിനെ അടിസ്ഥാനമാക്കി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചു. പിടിഐ കറസ്പോണ്ടന്‍റാണ് ഇത് സംബന്ധിച്ച് വിവരാവകാശം സമര്‍പ്പിച്ചത്.

rs500

ഇത് സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തേയും സത്യസന്ധതയേയും ബാധിക്കുമെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാണിച്ചു. സുരക്ഷാ പ്രശ്നങ്ങള്‍ക്ക് പുറമേ രാജ്യത്തിന്‍റെ ശാസ്ത്രീയ- സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും കുറ്റകൃത്യമായി മാറുമെന്നും റിസര്‍വ് ബാങ്ക് വിശദീകരിക്കുന്നു. 2016 നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് പ്രാബല്യത്തില്‍ വന്ന 500, 2000 രൂപ നോട്ടുകളിലാണ് സ്വച്ഛ് ഭാരതിന്‍റെ ലോഗോ ആലേഖനം ചെയ്തിട്ടുള്ളത്. 2014 ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് സമ്പൂര്‍ണ്ണ വൃത്തി കൈവരിക്കുന്നതിനായി ക്ലീന്‍ ഇന്ത്യ ദൗത്യം ആരംഭിക്കുന്നത്.

English summary
The Reserve Bank of India (RBI) has refused to share details of a decision to put the logo of Prime Minister Narendra Modi's pet project 'clean India mission' on the new Rs 500 and Rs 2,000 currency notes, citing security concerns among other reasons.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X