കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങളായി ഞാന്‍ നല്‍കുന്ന മുന്നറിയിപ്പും ഇതല്ലേ; ആര്‍ബിഐ റിപ്പോര്‍ട്ടില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

Google Oneindia Malayalam News

ദില്ലി: മൊറട്ടോറിയം വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ സുപ്രീംകോടതി നടത്തിയ വിമര്‍ശനവും റിസര്‍വ് ബാങ്ക് നടത്തിയ വെളിപ്പെടുത്തലും ആയുധമാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മാസങ്ങളായി താന്‍ നല്‍കികൊണ്ടിരിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. കൊവിഡ് പ്രതിസന്ധി കനത്ത സാമ്പത്തിക പ്രത്യാഘാതമാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയിരിക്കുന്നുവെന്ന ആര്‍ബിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

 rahul-gandhi

Recommended Video

cmsvideo
India’s Overall Growth For 2020-21 Projected at Minus 4.5%: RBI | Oneindia Malayalam

കടം കൊടുക്കുകയല്ല, മറിച്ച് ജനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ ചെലവഴിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. വന്‍ ബിസിനസുകാര്‍ക്ക് നികുതി വെട്ടിക്കുറച്ച് കൊടുക്കുകയല്ല, പാവങ്ങള്‍ക്ക് പണം നല്‍കുകയാണ് വേണ്ടത്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും മാധ്യമങ്ങളിലൂടെ ശ്രദ്ധതിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ രീതി ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിസന്ധി റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും വന്‍ ഇടിവ് സംഭവിച്ചതെന്നാണ് റിസര്‍ ബാങ്ക് വ്യക്തമാക്കിയത്. മൊത്തം വരുമാനം 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലേക്ക് എത്തി. 2018-19ല്‍ ഇത് 1,93,036 കോടി രൂപയായിരുന്നു. സാമ്പത്തിക പ്രശ്‌നം സെപ്റ്റംബര്‍ വരെയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിടിട്ടുണ്ട്.

'ലോക്ക് ഡൗണ്‍ ആയിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം'; മൊറട്ടോറിയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം'ലോക്ക് ഡൗണ്‍ ആയിരുന്നു പ്രശ്നങ്ങള്‍ക്ക് കാരണം'; മൊറട്ടോറിയത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം

English summary
rahul gandhi against centre govt on rbi report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X