നോട്ട് നിരോധനം കള്ളപ്പണം ഇല്ലാതാക്കാനല്ല!!?റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട് പുറത്ത്..മോദി ഉത്തരം പറയൂ..
അസാധു നോട്ടുകളില്‍ സിംഹഭാഗവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക്. അങ്ങനെ എങ്കില്‍ കള്ളപ്പണമോ..
ദില്ലി: അസാധുവാക്കിയ നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന റിപ്പോര്‍ട്ടുകളെ ശരിവെച്ച് റിസര്‍വ് ബാങ്കിന്റെ പ്രതിവാര റിപ്പോര്‍ട്ട് പുറത്ത് വന്നു. മോദി സര്‍ക്കാര്‍ അസാധുവാക്കിയ 15.44 ലക്ഷം കോടിയില്‍ 14.90 ലക്ഷം കോടി രൂപയും തിരിച്ചെത്തിയതായാണ് റിസര്‍വ് ബാങ്ക് പുറത്ത് വിട്ട കണക്കില്‍ പറയുന്നത്.
റിസര്‍വ് ബാങ്കിന്റെ കണക്ക് പ്രകാരം ഇനി ബാങ്കുകളിലേക്ക് തിരിച്ചെത്താനുള്ളത് 54,000 കോടി രൂപ മാത്രമാണ്. നോട്ട് അസാധുവാക്കല്‍ വഴി കള്ളപ്പണം തടയുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. നോട്ട് നിരോധനത്തിന് ശേഷം മൂന്ന് മുതല്‍ നാല് വരെ ലക്ഷം കോടി രൂപ തിരിച്ചു വരില്ലെന്നായിരുന്നു മോദിയുടെ വാദം. അത്രയും രൂപ കള്ളപ്പണമാണെന്നും കേന്ദ്രം പറയുകയുണ്ടായി.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ വാദങ്ങളെ പൊളിച്ചടക്കുന്ന കണക്കുകളാണ് റിസര്‍വ്ബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. അസാധുവാക്കിയ നോട്ടുകളുടെ സിംഹഭാഗവും തിരിച്ചെത്തിയെങ്കില്‍ പിന്നെ കള്ളപ്പണം തടയാനെന്ന പേരില്‍ നോട്ട് നിരോധനം നടപ്പാക്കിയത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്.
നോട്ട് നിരോധനം കോര്‍പ്പറേറ്റുകള്‍ അടക്കമുള്ളവര്‍ നേരത്തെ അറിഞ്ഞിരുന്നുവെന്നും ഇവര്‍ കള്ളപ്പണം വന്‍തോതില്‍ വെളുപ്പിച്ചുവെന്നും നേരത്തെ തന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെയൊക്കെ ശരിവെക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍. തിരിച്ചെത്തിയ 15.44 ലക്ഷം കോടി രൂപ അസാധു നോട്ടിന്റെ 96.5 ശതമാനം വരും. ഇനി വളരെ കുറച്ച് അസാധു നോട്ടുകള്‍ മാത്രമേ ബാങ്കുകളില്‍ തിരിച്ചെത്താനുള്ളൂ എന്നര്‍ത്ഥം. പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെയും നോട്ട് നിരോധനത്തിന് ശേഷം ഡിസംബര്‍ 30 വരെ രാജ്യത്ത് ഇല്ലാത്തവര്‍ക്ക് മാര്‍ച്ച് 30 വരെയും അസാധു നോട്ടുകള്‍ മാറാന്‍ സമയം അനുവദിച്ചിട്ടുണ്ട്.













Click it and Unblock the Notifications