ചെന്നൈയില്‍ 'ഗ്രേറ്റ് ട്രെയിന്‍ റോബറി'... 342 കോടിയുമായി പോയ തീവണ്ടി കൊള്ളയടിച്ചു, വീഡിയോ
ചെന്നൈ: 342 കോടി രൂപയുമായി സേലത്ത് നിന്ന് ചെന്നൈയിലേക്ക് പോയ തീവണ്ടി കൊള്ളയടിക്കപ്പെട്ടു. റസര്‍വ്വ് ബാങ്ക് ശേഖരിച്ച പഴയ നോട്ടുകളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.

23 ടണ്‍ നോട്ടുകളാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്. സേലം എക്‌സ്പ്രസ് ആണ് കൊള്ളയടിക്കപ്പെട്ടത്. 228 പെട്ടികളിലായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. തീവണ്ടിയുടെ മുകള്‍ഭാഗം തുരന്നാണ് ബോഗിക്കുള്ളില്‍ കയറി പണംതട്ടിയെടുത്തിട്ടുള്ളത്. എവിടെവച്ചാണ് സംഭവം നടന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എത്രപണമാണ് നഷ്ടപ്പെട്ടത് എന്നകാര്യത്തിലും ഇപ്പോള്‍ വ്യക്തതവന്നിട്ടില്ല. തീവണ്ടി ചെന്നൈയില്‍ എത്തിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിഞ്ഞത്. പോലീസ് അന്വേഷണം തുടങ്ങി












Click it and Unblock the Notifications