അസാധുവാക്കിയ നോട്ടുകള്‍ പരിശോധിച്ചു കഴിഞ്ഞില്ലെന്ന് റിസര്‍വ് ബാങ്ക്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി:കറന്‍സി അസാധുവാക്കി ഒരു വര്‍ഷം ആകുമ്പോഴും തിരികെയെത്തിയ നോട്ടുകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ). വിവരാവകാശ നിയമപ്രകാരം നല്കിയ ചോദ്യത്തിന് വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ മറുപടിയായാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

സെഞ്ചുറി നമ്പർ 32.. ഫാസ്റ്റസ്റ്റ് 9000 റൺസ്.. മാൻ ഓഫ് ദി സീരിസ്.. വെറും കോലിയല്ല ഇത് കിംഗ് കോലി!!

തിരികെയെത്തിയ നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആര്‍.ബി.ഐ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കു പ്രകാരം പഴയ 500 രൂപയുടെ 1,134 കോടി നോട്ടുകളും 1,000 രൂപയുടെ 524.90 കോടി നോട്ടുകളുമാണ് പരിശോധിച്ചത്. ഇവയുടെ മൂല്യം ഏകദേശം 10.91 ലക്ഷം കോടി വരുമെന്നും ആര്‍ ബി ഐ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്.

യുഎസ്സുമായി ചര്‍ച്ചയ്ക്കുപോകുന്നത് ഭ്രാന്ത്; മിസൈല്‍ നിര്‍മാണം തുടരുമെന്ന് ഇറാന്‍

note

ലഭ്യമായ എല്ലാ യന്ത്രങ്ങളും ഉപയോഗിച്ചും നോട്ടുകളുടെ പരിശോധന നടക്കുകയാണ്. ഇതിനായി 66 യന്ത്രങ്ങളാണ് ഡബിള്‍ ഷിഫ്റ്റുകളില്‍ ഉപയോഗിക്കുന്നതെന്നും ആര്‍ബിഐ അറിയിച്ചു. 2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകളുടെ നിരോധനം രാജ്യത്ത് നിലവില്‍ വന്നത്. നോട്ട് നിരോധനം രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയാക്കിയിരുന്നു. എന്നാല്‍, നോട്ട് നിരോധനം വന്‍ വിജയമാണെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
rbi says still verifying returned notes

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്