ഡോളറിന് പൂട്ടിട്ട് ആര്‍ബിഐ; എണ്ണ കമ്പനികള്‍ക്ക് നേരിട്ട് വില്‍ക്കുന്നു, രൂപ ഇനിയും ഇടിഞ്ഞാല്‍ വെട്ടിലാകും

ഡോളറിന്റെ ആവശ്യം കുത്തനെ വര്‍ധിച്ചതോടെ ഡോളര്‍ മൂല്യം ഉയര്‍ന്നു. മറുഭാഗത്ത് രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തു. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക രംഗം കൂടുതല്‍ ഞെരുക്കത്തിലാകുമെന്ന് മനസിലാക്കി ആര്‍ബിഐ ഇടപെട്ടു. എണ്ണ കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്നുള്ള ഡോളറാണ് എണ്ണ കമ്പനികള്‍ക്ക് നല്‍കുക.

ആവശ്യമുള്ളതിന്റെ 80 ശതമാനം എണ്ണയും ആഗോള വിപണിയില്‍ നിന്ന് വാങ്ങുകയാണ് ഇന്ത്യ ചെയ്യുന്നത്. എണ്ണ ഇടപാട് ഡോളറിലാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ നിന്ന് എണ്ണ വാങ്ങുമ്പോള്‍ ഡോളര്‍ നല്‍കണം. ലോകത്തെ എല്ലാ രാജ്യങ്ങളും ഡോളര്‍ ശേഖരിക്കുകയാണ്. ഇതോടെയാണ് ഡോളര്‍ മൂല്യം കൂടിയത്. എന്നാല്‍ ആര്‍ബിഐ നടത്തുന്ന നീക്കം ഡോളറിന് തിരിച്ചടിയാകും.

rbi dollar sell to oil companies

എണ്ണ കമ്പനികളായ ഐഒസി, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയ്ക്ക് നേരിട്ട് ഡോളര്‍ നല്‍കാന്‍ ആര്‍ബിഐ തീരുമാനിച്ചു. ഇതോടെ ഇവര്‍ മറ്റുവഴിയില്‍ ഡോളര്‍ സമാഹരിക്കാന്‍ താല്‍പ്പര്യപ്പെടില്ല. ആര്‍ബിഐ നല്‍കുന്ന ഡോളര്‍ ഉപയോഗിച്ച് എണ്ണ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാം. ഇങ്ങനെ ഡോളറിന്റെ ആവശ്യം കുറയ്ക്കാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ രൂപ ഇനിയും ഇടിയുന്നത് തടയാം. രൂപയുടെ മൂല്യം 97ലേക്ക് അടുക്കുന്ന വേളയിലാണ് ആര്‍ബിഐയുടെ നീക്കം.

കൂടാതെ ഡോളറിന്റെ ഊഹച്ചക്കച്ചവടം നടത്തുന്നതില്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. 20 ലക്ഷത്തില്‍ അധികം ഡോളര്‍ വാങ്ങുന്ന ബാങ്കുകള്‍ക്ക് നിര്‍ബന്ധമായും 20 ശതമാനം പണ സംഭരണം ഉണ്ടാകണം എന്നാണ് നിബന്ധന. ഉപഭോക്താക്കള്‍ക്ക് വേണ്ടി രൂപയുടെ ഡെറീവേറ്റീവ് കരാറുകള്‍ നീട്ടുന്ന വേളയില്‍ കൃത്യമായ രേഖകള്‍ സമര്‍പ്പിക്കണം എന്ന നിബന്ധനയും ആര്‍ബിഐ വച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ബാരല്‍ വില 104 ഡോളര്‍ കടന്നു മുന്നേറി. ഈ വേളയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ കൂടുതല്‍ ഡോളര്‍ വേണം എന്നതാണ് അവസ്ഥ. ഡോളര്‍ ആര്‍ബിഐ തന്നെ നല്‍കുന്നതോടെ അനധികൃത ഇടപാടുകള്‍ തടയാന്‍ സാധിക്കും. അതേസമയം, അമേരിക്കയും റഷ്യയും ഡീസല്‍ ഇടപാട് നടത്താന്‍ തീരുമാനിച്ചത് വലിയ വിവാദമായിട്ടുണ്ട്.

അമേരിക്ക വലിയ തോതില്‍ ഡീസല്‍ പ്രതിസന്ധി നേരിടുന്നുണ്ട്. റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാനാണ് പുതിയ തീരുമാനം. മറ്റു രാജ്യങ്ങളെ റഷ്യയുമായി ഇടപാട് നടത്തുന്നതില്‍ നിന്ന് തടഞ്ഞ അമേരിക്ക, സ്വന്തമായി തോന്നിയ പോലെ ചെയ്യുന്നു എന്നാണ് വിമര്‍ശനം. റഷ്യയുടെ ഡീസലിനെതിരായ ഉപരോധത്തില്‍ ഇളവ് വരുത്താനുള്ള അമേരിക്കയുടെ നീക്കം എണ്ണ വില കുറയാന്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് ആശ്വാസമാകും. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അല്‍പ്പം വില കുറച്ച് എണ്ണ നല്‍കാന്‍ സൗദി തീരുമാനിച്ചതും ഈ വേളയില്‍ ആശ്വാസമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma