പുതിയ 100 രൂപാ നോട്ട് എത്തുന്നു; ലാവെന്റര്‍ നിറത്തില്‍, നോട്ടുകെട്ടുകള്‍ ലങ്കിമറയും, പഴയത്?
ദില്ലി: പുതിയ നൂറ് രൂപാ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. ലാവെന്റര്‍ നിറത്തിലുള്ളതായിരിക്കും നോട്ട്. ഇതിന്റെ മാതൃക പുറത്തുവിട്ടു. 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ പ്രത്യേക ഡിസൈനിലാണ് കേന്ദ്ര ബാങ്ക് പുറത്തിറക്കുന്നത്. ഈ ഗണത്തില്‍ തന്നെയാണ് പുതിയ നൂറ് രൂപയും വരുന്നത്.

ഗുജറാത്തിലെ പ്രശസ്തമായ റാണിയുടെ പടി കിണര്‍ ആലേഖനം ചെയ്താകും പുതിയ നൂറ് രൂപ എത്തുക. യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചതാണ് ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള റാണി കി വാവ്.
ഒട്ടേറെ സുരക്ഷാ സവിശേഷതകളും പുതിയ നൂറ് രൂപാ നോട്ടിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാവെന്റര്‍ നിറത്തിലായിരിക്കും നോട്ടുകള്‍. നോട്ട് നിരോധനത്തിന് ശേഷം ആര്‍ബിഐ 2000, 500, 200, 50, 10 രൂപാ നോട്ടുകള്‍ പുതിയ മാതൃകയില്‍ പുറത്തിറക്കിയിരുന്നു. പഴയ നോട്ടുകളുടെ വലിപ്പമുണ്ടാകില്ല പുതിയ നോട്ടുകള്‍ക്ക്.
പ്രചാരത്തില്‍ കൂടുതലുള്ള നോട്ടാണ് നൂറ് രൂപയുടേത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നതും ഇത് തന്നെ. നിലവിലുള്ള നൂറ് രൂപ ക്രമേണ വിപണിയില്‍ നിന്ന് മറയും. പുതിയ നൂറ് രൂപാ നോട്ടുകള്‍ സപ്തംബറിലാണ് വിപണയില്‍ എത്തുക.
66 മിമീ വീതിയും 142 മി മീ നീളവുമുള്ളതായിരിക്കും പുതിയ നോട്ട്. ഇതിറങ്ങിയാലും പഴയ നൂറ് രൂപാ നോട്ടുകള്‍ ഉപയോഗിക്കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. മധ്യപ്രദേശിലെ ദേവാസിലുള്ള പ്രസിലാണ് പുതിയ നൂറ് രൂപയുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്. നിലവിലെ പത്ത് രൂപാ നോട്ടിനേക്കാള്‍ വലിപ്പമുണ്ടാകും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications