കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ 20 രൂപ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കും; കെട്ടിലും മട്ടിലും മാറ്റം

Google Oneindia Malayalam News

ദില്ലി: പുതിയ 20 രൂപാ നോട്ട് വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. നോട്ട് നിരോധനത്തിന് ശേഷം പുതിയ നോട്ടുകള്‍ ഇറക്കുന്നതിന്റെ ഭാഗമായിട്ടാണ് 20 രൂപയും വരുന്നത്. 10, 50, 100, 200, 500, 2000 നോട്ടുകള്‍ നേരത്തെ ഇറക്കിയിരുന്നു.

rbi

നിലവിലുള്ള 20 രൂപയുടെ വലിപ്പമുണ്ടാകില്ല പുതിയ നോട്ടിന്. രൂപവും നിറവും മാറും. പഴയ സീരീസില്‍ തന്നെയാണ് പുതിയ നോട്ടുകള്‍ ഇറങ്ങുന്നത്. പഴയ സീരീസിലുള്ള 500, 1000 നോട്ടുകള്‍ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

2016 മാര്‍ച്ച് 31 വരെ 492 കോടിയുടെ 20 രൂപാ നോട്ടുകളാണ് നിലവിലുണ്ടായിരുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയാണ് ഇക്കഴിഞ്ഞ മാര്‍ച്ച് വരെ ഇറക്കിയിട്ടുള്ളത്. മൊത്തം നോട്ടുകളുടെ 9.8 ശതമാനമാണ് 20 രൂപാ കറന്‍സി. മാര്‍ച്ചോടെ 20 രൂപ കറന്‍സിയുടെ ഇപ്പോഴത്തെ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിട്ടുണ്ട്.

ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍ഛത്തീസ്ഗഡില്‍ പൊളിച്ചെഴുതി കോണ്‍ഗ്രസ്; ഏറ്റെടുത്ത ഭൂമി തിരിച്ചുനല്‍കും, കര്‍ഷകര്‍ ആവേശത്തില്‍

English summary
New Rs 20 banknote soon, says RBI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X