Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർബിഐയുടെ ഡിജിറ്റല്‍ കറന്‍സി ഇ-റുപ്പി ഇനി ഫോണ്‍ പേയിലും ഗൂഗിള്‍ പേയിലും

ഡല്‍ഹി: റിസർവ്വ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി (ഇ-റുപി) പദ്ധതിയുടെ ട്രയലിൽ പങ്കാളികളായി ഗൂഗിൾ പേ, ഫോൺപേ, ആമസോൺ പേ തുടങ്ങിയ അഞ്ച് പേയ്മെന്റ് കമ്പനികള്‍. ഇന്ത്യൻ ഫിൻടെക് കമ്പനികളായ ക്രെഡ്, മൊബിക്വിക്ക് എന്നിവയും ട്രയലിനൊപ്പം ചേരാൻ ശ്രമിക്കുന്നുവെന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ഈ പേയ്‌മെൻ്റ് സ്ഥാപനങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർ ബി ഐ) രാജ്യത്തിൻ്റെ പേയ്‌മെൻ്റ് അതോറിറ്റിയായ നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും (എൻ പി സി ഐ) സഹകരിച്ചാണ് പ്രവർത്തനം. അടുത്ത മൂന്ന് നാല് മാസത്തിനുള്ളിൽ ഇ-റുപി ആക്‌സസ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

e-rupy

കഴിഞ്ഞ വർഷം അവസാനത്തോടെ ഇ-റുപ്പി ഇടപാടുകൾ പ്രതിദിനം 1 ദശലക്ഷത്തിലധികം ഉയർന്നെങ്കിലും, പിന്നീട് അവ പ്രതിദിനം ഏകദേശം 100,000-200,000 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ട്. ഇ-റുപി ഇടപാടുകൾ സുഗമമാക്കുന്നതിന് അറിയപ്പെടുന്ന പേയ്‌മെൻ്റ് സ്ഥാപനങ്ങളെ അനുവദിക്കുന്നതിലൂടെ, ഉപഭോക്തൃ അടിത്തറ വികസിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇടപാടിൻ്റെ അളവ് വർദ്ധിപ്പിക്കുമെന്നും മറ്റൊരു സ്രോതസ്സ് വ്യക്തമാക്കുന്നു.

മൊത്തത്തിൽ, ഈ അഞ്ച് പേയ്‌മെൻ്റ് സ്ഥാപനങ്ങൾ യു പി ഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെൻ്റുകളുടെ 85 ശതമാനത്തിലധികം വരും. ഇവയെല്ലാം കൂടി പ്രതിമാസം ഏകദേശം 13 ബില്യൺ ഇടപാടുകൾ കൈകാര്യം ചെയ്യുന്നു. സെൻട്രൽ ബാങ്ക് ഇ-റുപിയെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമ്പോൾ, ഡിജിറ്റൽ കറൻസിയുടെ സമ്പൂർണ്ണ വ്യാപനത്തിനായി വലിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടുമില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.

അടുത്ത രണ്ട് വർഷത്തേക്ക് ഇ-റുപി പരീക്ഷണ ഘട്ടത്തിൽ തന്നെ തുടരും. 2022 ഡിസംബറിലാണ് ഫിസിക്കൽ കറൻസിയുടെ ഡിജിറ്റൽ കൗണ്ടർപാർട്ടായ ഇ-റുപ്പി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആരംഭിച്ചത്. ഇ-റുപി ഇടപാടുകളിൽ പ്രാരംഭ വർധനവുണ്ടായെങ്കിലും പിന്നീട് അത്ര വലിയ സ്വാധീനമുണ്ടാക്കാന്‍ സാധിച്ചില്ല. തുടക്കത്തിൽ, ബാങ്കുകൾക്ക് മാത്രമേ അവരുടെ മൊബൈൽ ആപ്പുകൾ വഴി ഇ-റുപ്പി വാഗ്ദാനം ചെയ്യാൻ അനുമതിയുണ്ടായിരുന്നുള്ളു. എന്നാൽ ഏപ്രിലിൽ, ആർബിഐ അംഗീകരിച്ചുകഴിഞ്ഞാൽ പേയ്‌മെൻ്റ് സ്ഥാപനങ്ങൾക്കും അവരുടെ പ്ലാറ്റ്‌ഫോമുകളിൽ ഇ-റുപ്പി ഇടപാടുകൾ നടത്താമെന്ന് സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ഇന്ത്യയുടെ ഡിജിറ്റൽ രൂപ, eRs അല്ലെങ്കിൽ eINR എന്നും അറിയപ്പെടുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നൽകുന്ന ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ് ഇ റുപ്പി (CBDC). ബ്ലോക്ക്ചെയിൻ അല്ലെങ്കിൽ ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ രൂപയുടെ ഒരു ടോക്കണൈസ്ഡ് ഡിജിറ്റൽ പതിപ്പായും ഇതിനെ കാണാന്‍ സാധിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+