കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെല്ലും ലയിക്കുന്നു

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനും എയര്‍സെല്ലും ലയിക്കുന്നു. 65,000 കോടി ആസ്തിയുള്ള പുതിയ കമ്പനിയില്‍ ഇരുകമ്പനികള്‍ക്കും 50% വീതം പങ്കാളിത്തമായിരിക്കും. ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനമായിരിക്കും ഇതോടെ നടക്കുക.

ടെലികോം മേഖലയില്‍ ഉപഭോക്താക്കളുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തെ ഏറ്റവും വലിയ നാല് കമ്പനികളില്‍ ഒന്നായി പുതിയ കമ്പനി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍സെല്ലിന്റെ ഉടമകളായ മലേഷ്യയിലെ മാക്‌സിസ് കമ്മ്യൂണിക്കഷനാണ് ലയന വാര്‍ത്ത പ്രഖ്യാപിച്ചത്. ഡിസംബര്‍ മാസം മുതല്‍ ഇരു കമ്പനികളും തമ്മില്‍ ലയനത്തിന്റെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

 reliance

ടെലികോം മേഖലയില്‍ നാലാം സ്ഥാനത്താണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നില്‍ക്കുന്നത്. 110 മില്ല്യണ്‍ ഉപഭോക്താക്കളാണ് ഇവര്‍ക്കുള്ളത്. എയര്‍സെല്ലല്‍ അഞ്ചാം സ്ഥാനത്താണ് 84 മില്ല്യണ്‍ ഉപഭോക്താക്കളുണ്ട്. ആര്‍കോമിന് 9.8% മാര്‍ക്കറ്റ് ഷെയറും എയര്‍സെല്ലിന് 8.5% മാര്‍ക്കറ്റ് ഷെയറുമുണ്ട്.

ലയനത്തോടെ ആര്‍കോമിന്റെ കടം 20,000 കോടിയായും എയര്‍സെല്ലിന്റെ കടം 4000 കോടിയായും ചുരുങ്ങും. ആര്‍കോമില്‍ എംടിഎസിനുണ്ടായിരുന്ന 10% പങ്കാളിത്തം തുടരും എന്നാല്‍ പുതിയ ബോര്‍ഡില്‍ ഉണ്ടായിരിക്കില്ല.

English summary
Anil Ambani-led Reliance Communications today agreed to merge its wireless telecom business with smaller rival Aircel to create the country's 4th-biggest mobile phone operator with asset base of more than Rs 65,000 crore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X