Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഡിഐഎഫുമായി കൈകോർത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട്: ധാരണ സ്പുട്നിക് നിർമാണത്തിന്

ദില്ലി: ഇന്ത്യയിൽ സ്പുട്നിക് വാക്സിൻ ഉൽപ്പാദനത്തിന് പുതിയ പദ്ധതി പ്രഖ്യാപിച്ച് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്നമെന്റ് ഫണ്ട്. രാജ്യത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്പുട്നിന് വാക്സിൻ ഉൽപ്പാദിക്കുമെന്നാണ് പ്രഖ്യാപനം. ഇത് പ്രകാരം സെപ്തംബർ മുതൽ രാജ്യത്ത് വാക്സിൻ ഉൽപ്പാദനം ആരംഭിക്കും. പ്രതിവർഷം 300 മില്യൺ ഡോസ് വാക്സിൻ രാജ്യത്ത് ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായുള്ള സാങ്കേതിക കൈമാറ്റവും ആരംഭിച്ചിട്ടുണ്ട്. ഗമാലെയ സെന്ററിൽ നിന്ന് ഇതിനായുള്ള സാമ്പിളുകൾ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് ഡിസിജിഐയുടെ അനുമതി കൂടി ലഭിക്കുന്നതോടെ വാക്സിൻ നിർമാണത്തിന് തുടക്കം കുറിക്കും. 2021 സെപ്തംബറിൽ തന്നെ ആദ്യ ഡോസ് വാക്സിൻ പുറത്തിറങ്ങും.

നിലവിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്രാസെനേക്കയും ഓക്സ്ഫഡും ചേർന്ന് വികസിപ്പിച്ചെടുത്ത കൊവിഷീൽഡ് വാക്സിനും നോവാവാക്സിന്റെ കോവാക്സിനും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ കോണ്ടാജെനിക്സിന്റെ പരീക്ഷണങ്ങളും ബ്രിട്ടനിൽ നടന്നുകൊണ്ടിരിക്കുകയാണ്.

 xcorona-vaccine-1

ആർഡിഐഎഫ് നേരത്തെയും ചില ഇന്ത്യൻ കമ്പനികളുമായി വാക്സിൻ ഉൽപ്പാദനത്തിന് വേണ്ടി കരാറിൽ ഒപ്പുവെച്ചിരുന്നു. ഗ്ലാൻഡ് ഫാർമ, ഹെട്രോ ബയോ ഫാർമ, പനാസിയ ബയോടെക്, സ്റ്റെലിസ് ബയോഫാർമ, വിർച്ചോ ബയോടെക് എന്നീ കമ്പനികളാണ് റഷ്യൻ നിർമിത കൊവിഡ് വാക്സിൻ നിർമിക്കാൻ ധാരണയിലെത്തിയിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആർഡിഐഎഫ് സിഇഒ കിറിൽ ഡ്മിട്രിയേവ് വ്യക്തമാക്കി. വാക്സിൻ ഉൽപ്പാദനത്തിനുള്ള ശേഷി വർധിപ്പിക്കുന്നതിനായി കൂട്ടായുള്ള പോരാട്ടം ഫലം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന കുറച്ച് ആഴ്ചകൾക്കുള്ളിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സ്പുട്നിക് വാക്സിനുകൾ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സ്പുട്നിക് വാക്സിൻ നിർമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനെവാല പറഞ്ഞു. വരും മാസങ്ങളിൽ പ്രതിമാസം മില്യൺ കണക്കിന് മരുന്ന് ഉപയോക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെയും ലോകത്തെയും കൂടുതൽ ജനങ്ങൾക്ക് സ്പുട്നിക് 5 വാക്സിൻ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
    Kerala announced more negotiation on lockdown | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+