കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിംഗ് നടത്താൻ തീരുമാനം, 7 ബൂത്തുകളിൽ 19ന് വോട്ടെടുപ്പ്

Google Oneindia Malayalam News

Recommended Video

cmsvideo
സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിംഗ്

തിരുവനന്തപുരം: കള്ളവോട്ട് നടന്നതായി കണ്ടെത്തിയ സംസ്ഥാനത്തെ മൂന്ന് പോളിംഗ് ബൂത്തുകളിൽ കൂടി റീ പോളിംഗ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്തെ രണ്ടും തൃക്കരിപ്പൂരിലെ ഒരു പോളിംഗ് ബൂത്തിലുമാണ് റീ പോളിംഗ് നടത്തുക. ഇതോടെ സംസ്ഥാനത്ത് ആകെ 7 ബൂത്തുകളിൽ റീ പോളിംഗ് നടക്കും. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മെയ് 19ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് റീ പോളിംഗ്.

കള്ളവോട്ട് സ്ഥിരീകരിച്ചതിനെ തുടർന്ന് നാല് ബൂത്തുകളിൽ റീ പോളിംഗ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്എസ് സൗത്ത് ബ്ലോക്ക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എയുപിഎസ് എന്നിവിടങ്ങളിലായിരുന്നു ആദ്യം റീ പോളിംഗ് തീരുമാനിച്ചത്.

vote

മലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകുംമലക്കം മറിഞ്ഞ് കോൺഗ്രസ്; പ്രധാനമന്ത്രിപദം വിട്ടുനൽകില്ല, ഏറ്റവും വലിയ ഒറ്റകക്ഷിയാകും

എന്നാൽ കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജിഎച്ച്എസ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത് എന്നിവിടങ്ങളിൽ കൂടി റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകുകയായിരുന്നു.

പോളിംഗ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. റീ പോളിംഗ് നടത്താനുള്ള തീരുമാനത്തെ മുന്നണികൾ സ്വാഗതം ചെയ്തിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Re-polling in 7 polling booths of Kerala on sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X