മഹാത്മ ഗാന്ധിയുടെ വധത്തില്‍ ഏറെ ദുരൂഹത; അന്വേഷണം? ഗാന്ധിജിയുടെ ചെറുമകന് എതിര്‍പ്പ്
ദില്ലി: മഹാത്മാ ഗാന്ധി വെയിയേറ്റ് മരിച്ച സംഭവത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേക്ക് നീട്ടി. കേസില്‍ അമിക്കസ് ക്യൂറി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനുണ്ടെന്നാണ് അമിക്കസ്‌ക്യൂറി അമരീന്തര്‍ ശരണ്‍ പറയുന്നത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉണ്ടെന്ന് കേസ് പരിഗണിച്ച ബഞ്ച് വ്യക്തമാക്കി.
അതേസമയം കേസ് പുനരന്വേഷിക്കുന്നതിനെതിരെ ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി രംഗത്തെത്തി. 70 വര്‍ഷം പഴക്കമുള്ള കൊലപാതകം അന്വേഷിക്കേണ്ടതില്ലെന്നാവശ്യപ്പെട്ട് തുഷാര്‍ ഗാന്ധി ഹര്‍ജി നല്‍കി. തുഷാര്‍ ഗാന്ധിയുടെ ഹര്‍ജിയെ ബഞ്ച് ചോദ്യം ചെയ്തു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്
ഗാന്ധി വധത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാനും കേസ് പരിഗണിച്ച ബഞ്ച് വ്യ്കത്മാക്കി.

ഒരാഴ്ചത്തേക്ക് മാറ്റി
കേസ് പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. അമിക്കസ് ക്യൂറി അമരേന്ദര്‍ ശരണിന്റെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് പരിഗമിക്കുന്നത് മാറ്റിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍
നാഷണല്‍ ആര്‍ക്കൈവ്‌സില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും അതിനാല്‍ സമയം അനുവദിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ജസ്റ്റുസുമാരായ എസ്എ ബോബ്ദേ, എംഎം ശന്തന ഗൗഡാര്‍ എന്നിവരാണ് കേസ് പരിഗണിച്ചത്.

എതിര്‍പ്പുമായി ചെറുമകന്‍
എന്നാല്‍ കേ് പുനരന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാന്ധിജിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. 70 വര്‍ഷം പഴക്കമുള്ള കേസ് പുനഃപരിശോധിക്കേണ്ടെന്നാണ് തുഷാര്‍ ഗാന്ധിയുടെ ആവശ്യം.

ഹര്‍ജി നല്‍കി
പുനരന്വേഷണത്തെ ചോദ്യം ചെയ്ത് തുഷാര്‍ ഗാന്ധി അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് വഴി ഹര്‍ജി നല്‍കിയിട്ടുണ്ട്. പുനഃരന്വേഷണ ഹര്‍ജിയെ എതിര്‍ക്കുമെന്നാണ് തുഷാര്‍ ഗാന്ധിയുടെ അഭിഭാഷക പറയുന്നത്. ഇത്തരത്തിലൊരു ഹര്‍ജി നല്‍കിയതിനെയും അവര്‍ ചോദ്യം ചെയ്യുന്നു.

നിരവധി കാരണങ്ങളാല്‍
ഗാന്ധി വധത്തില്‍ നിരവധി ദുരൂഹതകളുണ്ടെന്നും നിരവധി കാരണങ്ങളാല്‍ കേസില്‍ പുനഃരന്വേഷണം നടത്തേണ്ടതുണ്ടെന്നുമാണ് ഹര്‍ജിക്കാരന്‍ പറയുന്നത്. ഗവേഷകനും അഭിനവ് ഭാരത് പ്രവര്‍ത്തകനുമായ പങ്കജ് ഫട്‌നിസ് ആണ് ഹര്‍ജിക്കാരന്‍.

ഗാന്ധി വധം
1948 ജനുവരി 30നാണ് ദില്ലിയില്‍ വച്ച് മഹാത്മാഗാന്ധിയെ വധിച്ചത്. തവ്ര ഹിന്ദുത്വ വാദിയായ നാഥുറാം വിനായക് ഗോഡ്‌സെയാണ് ഗാന്ധിജിയെ വധിച്ചത്.












Click it and Unblock the Notifications