കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീ ശ്രീ രവിശങ്കർ എങ്ങനെ നിഷ്പക്ഷനാകുമെന്ന് ഒവൈസി; സുപ്രീം കോടതി ഉത്തരവിൽ പ്രതികരണങ്ങൾ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അയോധ്യ തർക്ക പരിഹാരത്തിന് മധ്യസ്ഥ ചർച്ച നടത്താൻ ഉത്തരവിട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് പ്രമുഖ രാഷ്ട്രീയ പാർട്ടികളും. അയോധ്യ കേസിൽ മധ്യസ്ഥതയ്ക്കായി മൂന്നംഗ സമിതിയെ ആണ് സുപ്രിം കോടതി നിയോഗിച്ചിരിക്കുന്നത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള, മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു, ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതയാി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ കുർഷിദ് ട്വീറ്റ് ചെയ്തു. രാജ്യത്തിൻരെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ലഭിച്ച അവസരമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

sc

ബന്ധങ്ങളിലെ മുറിവുണക്കാനുള്ള അവസരമാണിതെന്നും സുപ്രീം കോടതി വിധിയിൽ സന്തോഷമുണ്ടെന്നും ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. അതേസമയം സുപ്രീം കോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും എന്നാൽ ഹിന്ദുവെന്ന നിലയിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി ഉമാഭാരതി പ്രതികരിച്ചു.

അതേസമയം ശ്രീ ശ്രീ രവിശങ്കറിനെ മധ്യസ്ഥ സമിതിയിൽ ഉൾപ്പെടുത്തിയതിൽ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസ് അതൃപ്തി രേഖപ്പെടുത്തി. അയോധ്യ തർക്കം പരിഹരിച്ചില്ലെങ്കിൽ ഇന്ത്യ മറ്റൊരു സിറിയ ആകുമെന്ന പരാമർശം ചൂണ്ടാക്കിട്ടിയാണ് ഒവൈസിയുടെ വിയോജിപ്പ്

മധ്യസ്ഥ ശ്രമങ്ങൾ മുൻപ് പരാജയപ്പെടുകയായിരുന്നുവെന്നും അയോധ്യയിലെ രാമക്ഷേത്ര നിർമാണം വൈകിപ്പിക്കുന്നതിൽ വിശ്വാസികൾക്ക് താൽപര്യം ഇല്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെപി മൗര്യ പ്രതിക‌രിച്ചു.

അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്അയോധ്യ പ്രശ്നം മധ്യസ്ഥചർച്ചയിലൂടെ പരിഹരിക്കപ്പെടുമോ? മുൻകാല സംഭവങ്ങൾ തെളിയിക്കുന്നത്

English summary
reactions on sc order on ayodhya dispute
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X