കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദന്‍ വെള്ളം ചോദിച്ചു! റിവോള്‍വര്‍ ഇല്ലായിരുന്നെങ്കില്‍ കല്ലെറിഞ്ഞ് കൊന്നേനെ! കൊടും ക്രൂരത

  • By
Google Oneindia Malayalam News

അഭിനന്ദന്‍ വര്‍ധമാന്‍! ധീരതയുടെ പര്യായം. ശത്രുരാജ്യത്തിന്‍റെ കെണിയില്‍ പെട്ടിട്ടും ധൈര്യം കൈവിടാതെ രാജ്യത്തെ സംരക്ഷിച്ച വീരപുത്രന്‍. ബാലക്കോട്ട് തിരിച്ചടിക്ക് പിറ്റേന്നാള്‍ ആയിരുന്നു അഭിനന്ദന്‍റെ ജെറ്റ് വിമാനം പാകിസ്താനില്‍ തകര്‍ന്ന് വീണത്. പിന്നീട് നടന്നതെന്തെന്ന് അവ്യക്തമാണ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അഭിനന്ദന്‍ പാക് കസ്റ്റഡിയില്‍ ആയി. മൂന്ന് ദിവസത്തെ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദത്തിനൊടുവില്‍ പാകിസ്താന്‍ അഭിനന്ദിനെ വിട്ടയച്ചു. അദ്ദേഹം സുരക്ഷിതമായി തിരിച്ചെത്തി.

ഇതിനിടെ അഭിനന്ദന്‍റെ പോര്‍ വിമാനം തകര്‍ന്ന് വീണതുമുതലുള്ള സംഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാക് പൗരനും പ്രദേശവാസിയുമായ കമ്രാന്‍. ഇന്ത്യാ ടുഡേയോടാണ് കമ്രാന്‍റെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

 തകര്‍ന്ന പിന്നാലെ

തകര്‍ന്ന പിന്നാലെ

ഫിബ്രവരി 27 നാണ് അഭിനനന്ദന്‍ വര്‍ധമാന്‍റെ മിഗ് 21 വിമാനം പാക് അതര്‍ത്തിയില്‍ വീണത്.ഇന്ത്യന്‍ അതിര്‍ത്തി കടന്ന് പാക് വിമാനം എത്തിയ പിന്നാലെയാണ് തിരിച്ചടിയെന്ന നിലയില്‍ ഇന്ത്യന്‍ മിഗ് 21 വിമാനം പാക് അതിര്‍ത്തി കടന്നത്.

 പാരച്യൂട്ടില്‍

പാരച്യൂട്ടില്‍

എന്നാല്‍ നിയന്ത്രണ രേഖയില്‍ നിന്നും 7 കിലോമീറ്റര്‍ അകലെ മാറി അഭിനന്ദന്‍ പറത്തിയ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.വിമാനം തകര്‍ന്നതോടെ പാരച്യൂട്ടില്‍ അഭിനന്ദന്‍ പറന്നിറങ്ങി, കമ്രാന്‍റെ വാക്കുകളിലൂടെ

 ആറ് പോര്‍ വിമാനങ്ങള്‍

ആറ് പോര്‍ വിമാനങ്ങള്‍

ആകാശത്ത് ആറ് പോര്‍ വിമാനങ്ങള്‍ ചുറ്റും പറക്കുന്നതായിരുന്നു ആദ്യം കണ്ടത്. പിന്നീട് ഇന്ത്യന്‍ പതാക വെച്ച പോര്‍ വിമാനത്തിന് തീപിടിച്ചു.ഉടന്‍ തന്നെ അതിനുള്ളിലെ പൈലറ്റ് പാരച്യൂട്ടിന്‍റെ സഹായത്തോടെ പറന്നിറങ്ങി.

 റിവോള്‍വര്‍ പുറത്തെടുത്തു

റിവോള്‍വര്‍ പുറത്തെടുത്തു

അതേസമയം എവിടെയാണ് ഇറങ്ങിയതെന്ന് അഭിനന്ദിന് വ്യക്തമല്ലായിരുന്നു. ഇതോടെ സ്ഥലം ഇന്ത്യയാണോ പാകിസ്താനാണോ എന്ന് അഭിനന്ദന്‍ ചോദിച്ചു. ഇതിനിടയില്‍ കൈയ്യില്‍ ഉണ്ടായിരുന്ന റിവോള്‍വര്‍ പുറത്തെടുത്തു.

 വെള്ളത്തിന് ചോദിച്ചു

വെള്ളത്തിന് ചോദിച്ചു

ഇതിനിടെ പ്രദേശവാസികള്‍ ചുറ്റും കൂടി. അല്‍പം വെള്ളം വേണമെന്ന് അഭിനന്ദന്‍ പറഞ്ഞു. എന്നാല്‍ റിവോള്‍വര്‍ താഴെ ഇടാനായിരുന്നു ജനക്കൂട്ടം ആവശ്യപ്പെട്ടത്. ഇതോടെ അഭിനന്ദിന് സംശയമായി.

 ഭാരത് മാതാ കി ജയ്

ഭാരത് മാതാ കി ജയ്

ആരാണ് നമ്മുടെ പ്രധാനമന്ത്രിയെന്നായി അഭിനന്ദന്‍. നരേന്ദ്ര മോദിയെന്ന് ജനക്കൂട്ടം പറഞ്ഞു. ഇതോടെ അഭിനന്ദന്‍ ഭാരത് മാതാ കി ജയ് എന്ന് ഉറക്കെ വിളിച്ചു. എന്നാല്‍ ചുറ്റും കൂടിയവര്‍ ഏറ്റുവിളിച്ചില്ല. ഇതോടെ ശത്രുരാജ്യത്താണ് താന്‍ ഉള്ളതെന്ന് അഭിനന്ദിന് വ്യക്തമായി.

 വെള്ളക്കെട്ടിലേക്ക്

വെള്ളക്കെട്ടിലേക്ക്

ഉടന്‍ ചില പേപ്പറുകള്‍ അഭിനന്ദന്‍ പുറത്തെടുത്തു. ചിലത് കീറി കളഞ്ഞു. മറ്റ് ചിലത് വിഴുങ്ങി. പിന്നാലെ കുന്നിന് താഴേയ്ക്കുള്ള വെള്ളക്കെട്ടിലേക്ക് ഓടിയിറങ്ങി. എന്നാല്‍ ജനക്കൂട്ടം അഭിനന്ദിനെ പിന്തുടര്‍ന്നു. ചിലര്‍ കല്ലെറിഞ്ഞു.

 വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

ഇതോടെ ആറ് തവണ പല ഭാഗങ്ങളിലായി അഭിനന്ദന്‍ വെടിയുതിര്‍ത്തു. എന്നാല്‍ വെള്ളക്കെട്ടില്‍ അഭിനന്ദന്‍ ഇറങ്ങിയപ്പോഴേക്കും ജനം ചുറ്റും കൂടി. ആ സമയം പാക് സൈന്യം എത്തി. ഇതോടെ ജനക്കൂട്ടത്തിന്‍റെ മട്ട് മാറി. ജനം അഭിനന്ദിനെ ആക്രമിച്ചു. എന്നാല്‍ സൈന്യം അഭിനന്ദിനെ ജനക്കൂട്ടത്തിനിടയില്‍ നിന്നും രക്ഷിച്ചു, കമ്രാന്‍ പറഞ്ഞു.

 കല്ലെറിഞ്ഞ് കൊല്ലും

കല്ലെറിഞ്ഞ് കൊല്ലും

അതേസമയം അഭിനന്ദിന്‍റെ പോര്‍ വിമാനം ഇന്ത്യയിലേക്ക് തിരിച്ച് പറക്കാന്‍ ശ്രമിച്ചപ്പോള്‍ പാകിസ്താന്‍ അത് വെടിവെച്ചിടുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ അവകാശപ്പെട്ടു. അഭിനന്ദിന്‍റെ കൈയ്യില്‍ റിവോള്‍വര്‍ ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടത്.മറിച്ചായിരുന്നെങ്കില്‍ ജനം കല്ലെറിഞ്ഞ് കൊന്നേനെ.

 പ്രദേശവാസികള്‍

പ്രദേശവാസികള്‍

പിടിക്കപ്പെട്ടപ്പോള്‍ പല ഭാഗങ്ങളിലായി അഭിനന്ദന്‍ വെടിവെച്ചിരുന്നു. എന്നാല്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിരുന്നെങ്കിലും അഭിനന്ദന്‍ ബാക്കി ഉണ്ടാകില്ലായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.

 ഡിബ്രീഫിങ്ങില്‍

ഡിബ്രീഫിങ്ങില്‍

പാകിസ്താന്‍റെ കൈയ്യില്‍ അഭിനന്ദന്‍ അകപ്പെട്ടത് മുതല്‍ രാജ്യം ഒന്നടങ്കം ആശങ്കയിലായിരുന്നു. എന്നാല്‍ അഭിനന്ദനോട് വളരെ മാന്യമായി സൈന്യം പെറുമാറുന്ന വീഡിയോ പുറത്തെത്തിയതോടെ ഇതിന് അയവ് വന്നു. എന്നാല്‍ വീഡിയോയില്‍ കണ്ട സമീപനമല്ല പാക് അധികൃതര്‍ തന്നോട് സ്വീകരിച്ചതെന്നും പിടിക്കപ്പെട്ടത് മുതല്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നെന്നും അഭിനന്ദന്‍ ഡിബ്രീഫിങ്ങില്‍ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

English summary
Read how ordinary Pakistanis recall IAF hero Abhinandan's takedown of Pak fighter jets
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X