• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഡൊണാള്‍ഡ് ട്രംപ്- നരേന്ദ്രമോദി കൂടിക്കാഴ്ച; ഉഭയകക്ഷി കരാറുകള്‍ തയ്യാറാകുന്നു

  • By S Swetha

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും ഒപ്പ് വെക്കാന്‍ പോകുന്ന കരാറുകളുടെ കാര്യത്തില്‍ അന്തിമരൂപം തയ്യാറായി. ഫെബ്രുവരി 25ന് ദില്ലിയില്‍ വെച്ചാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ആഭ്യന്തര സുരക്ഷ, വ്യാപാര സാധ്യതകള്‍, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചുരുങ്ങിയത് 5 കരാറുകളെങ്കിലും നേതാക്കള്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

'മുസ്ലീങ്ങളെ 1947ൽ തന്നെ പാകിസ്താനിലേക്ക് അയക്കണമായിരുന്നു', വിദ്വേഷ പ്രസംഗവുമായി കേന്ദ്ര മന്ത്രി!

രാജ്യസുരക്ഷ സംബന്ധിച്ച കരാര്‍ ഭീകരവാദത്തിനെതിരായ സഹകരണ സാധ്യതയാണ് മുന്നോട്ട് വെക്കുന്നത്. അതേസമയം, വ്യാപാര സാധ്യത ഉടമ്പടി ഇന്ത്യയില്‍ കച്ചവടം നടത്താന്‍ ആഗ്രഹിക്കുന്ന യുഎസിലെ സ്ഥാപനങ്ങള്‍ക്ക് ഒരു ഏകജാലക സംവിധാനം ലഭ്യമാക്കും. ഭീകരവാദത്തിനെതിരായ ഇന്തോ-പസഫിക്, ബഹിരാകാശ, ആണവ പ്രശ്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും ചേര്‍ന്ന് പുറത്തിറക്കും. അതേസമയം പ്രധാനപ്പെട്ട ഒരു വ്യാപാര കരാറിന് സാധ്യതയില്ലെന്ന് ഇരുപക്ഷവും സൂചിപ്പിച്ചു.

ഇന്ത്യയും അമേരിക്കയും കുറച്ചുകാലമായി വ്യാപാര ചര്‍ച്ചകള്‍ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. പലതീരുമാനങ്ങളും ആളുകളുടെ ദൈനംന്തിന ജീവിതത്തെ സ്വാധീനിക്കുന്നതും ദീര്‍ഘകാല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നവയുമാണ്. അതിനാല്‍ അന്തിമ തീരുമാനം പെട്ടെന്നെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ-യുഎസ് ബന്ധം മുന്‍പത്തേതിനെക്കാളും മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യാപാരം 10 ശതമാനത്തിലേറെ വര്‍ദ്ധിച്ചു.

ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരകമ്മി ക്രമാനുഗതമായി കുറഞ്ഞു. അമേരിക്കയില്‍ നിന്നും എണ്ണയുടെയും ഗ്യാസിന്റെയും ഇറക്കുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെയും സിവില്‍ വിമാനങ്ങള്‍ വാങ്ങുന്നതിലൂടെയും വരുന്ന കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ബന്ധം കൂടുതല്‍ മെച്ചപ്പെടും. ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ആറാമത്തെ വലിയ ഉറവിടമാണ് അമേരിക്ക. അതേസമയം അമേരിക്കയില്‍ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്ന നാലാമത്തെ ഉപഭോക്താവാണ് ഇന്ത്യ. ഭൗമ നിരീക്ഷണം, സാറ്റലൈറ്റ് നാവിഗേഷന്‍, ബഹിരാകാശ പര്യവേഷണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ സഹകരണത്തിന്റെ നീണ്ട ചരിത്രമാണ് ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഉള്ളതെന്നും രവീഷ് കുമാര്‍ പറഞ്ഞു.

English summary
Agreements being readied for Trump-Modi bilateral: Homeland security to facilitation of trade
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X