Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ അറിവുകളും നരേന്ദ്രമോദിയില്‍ നിന്നാണെന്ന് ബിജെപിക്കാര്‍ വിശ്വസിക്കുന്നു

ബിജെപി ഇന്ത്യന്‍ മൗലികതയെ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപിക്ക് അറിയാവുന്നത് ആര്‍എസ്എസ് തലസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: ബിജെപി ഇന്ത്യന്‍ മൗലികതയെ മനസിലാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി. ബിജെപിക്ക് അറിയാവുന്നത് ആര്‍എസ്എസ് തലസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ചെന്നൈയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

ആര്‍എസ്എസിനെയും ബിജെപിയെയും നേരിടും

ആര്‍എസ്എസിനെയും ബിജെപിയെയും നേരിടും

ആര്‍എസ്എസിനെയും ബിജെപിയെയും നേരിടാന്‍ താന്‍ ഭഗവത് ഗീതയും ഉപനിഷത്തുകളും പഠിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എല്ലാവരെയും ഒരുപോലെ കാണാണമെന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്. എന്നാല്‍ അതിനെല്ലാം വിരുദ്ധമായാണ് ബിജെപി പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

 എല്ലാ അറിവുകളും മോദിയില്‍ നിന്ന്

എല്ലാ അറിവുകളും മോദിയില്‍ നിന്ന്

പ്രപഞ്ചത്തിലെ എല്ലാ അറിവുകളും നരേന്ദ്രമോദിയില്‍ നിന്നാണ് വരുന്നതെന്നാണ് ബിജെപി വിശ്വസിക്കുന്നത്. ബിജെപി രാജ്യത്തിനുമേല്‍ ഒരേ ആശയം കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

അഭിപ്രായം പ്രകടപ്പിക്കാം

അഭിപ്രായം പ്രകടപ്പിക്കാം

എല്ലാ വ്യക്തികള്‍ക്കും അവരുടേതായ അഭിപ്രായം പറയാനും വിയോജിപ്പ് പ്രകടിപ്പിക്കാനുമുള്ള അവകാശമുണ്ട്. തമിഴ് സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും തമിഴ്‌നാടിന്റെ സംസ്‌കാരത്തെ അടുത്ത് അറിയാന്‍ ശ്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മോദിയുടെ ജോലി വാഗ്ദാനം

മോദിയുടെ ജോലി വാഗ്ദാനം

മോദിയുടെ രണ്ടു കോടി രൂപയുടെ ജോലി വാഗ്ദാനത്തെ കുറിച്ചും പറഞ്ഞു. രണ്ടു കോടി രൂപയുടെ വാഗ്ദാനത്തില്‍ ഒരു ലക്ഷം രൂപയ്ക്കുള്ളത് പോലും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസ് യോഗത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ഗാന്ധി ഇക്കാര്യം പറഞ്ഞത്.

കാശ്മീര്‍ വിഷയം

കാശ്മീര്‍ വിഷയം

കാശ്മീര്‍ വിഷയത്തിലെ മോദിയുടെ നിലപാട് തെറ്റാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കാശ്മീര്‍ വിഷയം ശരിയായ രീതിയിലല്ല കൈകാര്യം ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+