കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനം: കൂടുതല്‍ സൂചനകള്‍..100 ദിവസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടന്നാല്‍...?

  • By Anoopa
Google Oneindia Malayalam News

Recommended Video

cmsvideo
കമല്‍ ഹാസന്‍ വന്നാല്‍ എട്ടിന്‍റെ പണി കിട്ടുക BJPക്ക് | Oneindia Malayalam

ചെന്നൈ: 100 ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഒരു തിരഞ്ഞെടുപ്പു നടന്നാല്‍ തന്നെ തീര്‍ച്ചയായും സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കാമെന്ന് ഉലകനായകന്‍ കമലഹാസന്‍. ടൈംസ് നൗവിനു നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായി യാതൊരു വിധ കൂട്ടുകെട്ടിനും താന്‍ തയ്യാറല്ലെന്നും താരം വീണ്ടും വ്യക്തമാക്കി. എഐഎഡിഎംകെയിലെ ആഭ്യന്തര കലഹങ്ങള്‍ മൂലം 100 ദിവസത്തിനുള്ളില്‍ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ കമലഹാസന്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും താന്‍ സ്ഥാനാര്‍ത്ഥിയായി ഉണ്ടാകും എന്ന് കമല്‍ മറുപടി നല്‍കി.

 ഇത് നിര്‍ബന്ധിത വിവാഹം

ഇത് നിര്‍ബന്ധിത വിവാഹം

നിര്‍ബന്ധിത വിവാഹം ആണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നടക്കുന്നത്. തമിഴ്‌നാട്ടിലെ മുഴുവന്‍സ ജനങ്ങളും ഉള്‍പ്പെടുന്ന സമൂഹമാണ് വധു. ഈ നിര്‍ബന്ധിത വിവാഹത്തില്‍ നിന്ന് തമിഴ്‌സമൂഹത്തിന് പുറത്തു കടന്നേ പറ്റൂ എന്നും കമല്‍ വ്യക്തമാക്കി.

രജനിയെ കണ്ടു

രജനിയെ കണ്ടു

രാഷ്ട്രീയത്തിലേക്ക് ഉടന്‍ ഇറങ്ങുമെന്ന് പരസ്യപ്രസ്താവന നടത്തിയ രജനീകാന്തുമായി കഴിഞ്ഞയാഴ്ച താന്‍ കൂടിക്കാഴ്ച നടത്തിയെന്നും കമലഹാസന്‍ പറഞ്ഞു. തങ്ങള്‍ ഇരുവര്‍ക്കും ഒരേ ലക്ഷ്യമാണുള്ളത്. അഴിമതിക്കെതിരെ ആണ് രണ്ടു പേരുടേയും പോരാട്ടം. രജനി കമലിനൊപ്പം ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇരുവരും സ്വന്തം വഴിയേ ആയിരിക്കും മുന്‍പോട്ട് പോകുകയെന്നും കമല്‍ വ്യക്തമാക്കി.

ഉലകനായകന്‍ Vs സ്‌റ്റൈല്‍ മന്നന്‍

ഉലകനായകന്‍ Vs സ്‌റ്റൈല്‍ മന്നന്‍

ഉലകനായകനും സ്‌റ്റൈല്‍ മന്നനും ഒരുമിച്ച് വ്യത്യസ്ത പാര്‍ട്ടികളെ പ്രതിനിധീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയാല്‍ തമിഴ്‌നാട്ടില്‍ അത് മറ്റൊരു രാഷ്ട്രീയ അങ്കത്തിന് വഴി തുറക്കുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. എന്നാല്‍ രാഷ്ട്രീയ എതിരാളികള്‍ എന്ന രീതിയില്‍ പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കമല്‍ പറയുന്നു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

ജയലളിതയുടെ മരണശേഷം തമിഴ്‌നാട് പിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ബിജെപി രജനി രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന സൂചന നല്‍കിയപ്പോള്‍ മുതല്‍ താരവുമായി ചര്‍ച്ചകള്‍ നടത്താന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഒന്നും ഫലം കണ്ടില്ല. തന്റെ രാഷ്ട്രീയം കാവിയല്ലെന്ന് കമലും പരസ്യമായി പ്രഖ്യാപിച്ചു. എഐഎഡികെയുടെയും കടുത്ത വിമര്‍ശകനാണ് കമല്‍.

ശരിയായ സമയം

ശരിയായ സമയം

തനിക്ക് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് കമലഹാസന്‍ കരുതുന്നതെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ ശൂന്യത ഉണ്ടെന്ന് കമല്‍ കരുതുന്നുണ്ടെന്നും രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ മുതല്‍ ആളുകളില്‍ നിന്നും ലഭിച്ച നല്ല പ്രതികരണം തീരുമാനവുമായി മുന്നോട്ടു പോകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും ഇവര്‍ പറയുന്നു.

English summary
Ready to enter politics if polls held in 100 days: Kamal Haasan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X