കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി സംഘര്‍ഷത്തില്‍ ചര്‍ച്ചയാവാമെന്ന് രാഹുലിനോട് അമിത് ഷാ; എല്ലാത്തിനും മറുപടി

  • By News Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളായിരുന്നു കോണ്‍ഗ്രസ് നേതാവും രാഹുല്‍ഗാന്ധി ഉയര്‍ത്തിയത്. ജപ്പാന്‍ ടൈംസ് എന്ന മാധ്യമത്തിന്റെ ആര്‍ട്ടിക്കിള്‍ ഉദ്ധരിച്ച്‌കൊണ്ട് നരേന്ദ്രമോദിയെ സറണ്ടര്‍ മോദിയെന്ന് വിഷേഛിപ്പിച്ചായിരുന്നു രാഹുലിന്റെ പരിഹാസം. വിഷയത്തില്‍ രാഹുലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തട്ടിപ്പിന് ഇടനിലക്കാരനായത് മേക്കപ്പ് ആർട്ടിസ്റ്റ്? ഇരയായത് നിരവധി പെൺകുട്ടികൾതട്ടിപ്പിന് ഇടനിലക്കാരനായത് മേക്കപ്പ് ആർട്ടിസ്റ്റ്? ഇരയായത് നിരവധി പെൺകുട്ടികൾ

രാഹുലിനോട് അമിത്ഷാ

രാഹുലിനോട് അമിത്ഷാ

ഇന്ത്യ വിരുദ്ധ പ്രചാരണങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിവുണ്ടെന്നും എന്നാല്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷന്‍ ആവുമ്പോള്‍ വേദനയുണ്ടാക്കുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമിത്ഷാ രാഹുലിനെതിരെ രംഗതത്തെത്തിയത്. ഇത്തരം ഇടുങ്ങിയ രാഷ്ട്രീയം കളിക്കുന്നത് രാഹുല്‍ ഒഴിവാക്കണമെന്നും അമിത്ഷാ പറഞ്ഞു.

കീഴടങ്ങിയ മോദി

കീഴടങ്ങിയ മോദി

അദ്ദേഹം ഉപയോഗിച്ച ഹാഷ്ടാഗ് ചൈനയും പാക്കിസ്ഥാനും അനൂകൂലിക്കുന്നതാണ്. എന്താണ് അവര്‍ക്ക് താല്‍പര്യമുള്ളത് അതാണ്. രാഹുല്‍ പറയുന്നത്. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ആത്മപരിശോധന നടത്തിയാല്‍ നന്നായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഒപ്പം ഇന്ത്യ-ചൈന അതിര്‍ത്തി സംഷര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.

പാര്‍ലമെന്റില്‍ ചര്‍ച്ച

പാര്‍ലമെന്റില്‍ ചര്‍ച്ച

നിലവിലെ സ്ഥിതി മാത്രമല്ല. 1962 ല്‍ അക്‌സായി ചിന്‍ വിട്ട് കൊടുത്തതും ചര്‍ച്ചക്ക് വെക്കണമെന്നും ഇതിനായി പാര്‍ലമെന്റ് വിളിച്ച് ചേര്‍ക്കാന്‍ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു. അതിര്‍ത്തിയില്‍ നമ്മുടെ ജവാന്മാര്‍ പോരാടുകയും സര്‍ക്കാര്‍ ചൈനക്കെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഒരു സമയത്ത് ചൈനക്കും പാക്കിസ്ഥാനും അനുകൂലമായ ഒരു നിലാപാട് ഞങ്ങള്‍ നല്‍കില്ലെന്നും അമിത് ഷാ പറഞ്ഞു.

 രണ്ടും വിജയം

രണ്ടും വിജയം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടത്തിയ രണ്ട് പോരാട്ടങ്ങളും വിജയിക്കാന്‍ പോവുകയാണെന്നും അമിത് ഷാ പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തേയും കിഴക്കല്‍ ലഡാക്കിലെ പ്രശ്‌നത്തേയും പരാമര്‍ശിക്കൊണ്ടാണ് അമിത്ഷാ ഇക്കാര്യം പറയുന്നത്.

 കൊവിഡിനെതിരെ പോരാട്ടം

കൊവിഡിനെതിരെ പോരാട്ടം

കൊവിഡിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി പോരാടി. എനിക്ക് രാഹുല്‍ഗാന്ധിയെ ഉപദേശിക്കാന്‍ കഴിയില്ല. അതൊക്കെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളുടെ ജോലിയാണ്. വക്രദൃഷ്ട്രികളായ ആളുകള്‍ ശരിയായ കാര്യത്തില്‍ പോലും തെറ്റ് കണ്ടെത്തും ഇന്ത്യ കൊറോണക്കെതിരെ മികച്ച പോരാട്ടമാണ് നടത്തിയതെന്നും അമിത്ഷാ പറഞ്ഞു.

ദില്ലിയില്‍

ദില്ലിയില്‍


ദില്ലിയില്‍ അനുദിനം വര്‍ധിച്ചുവരുന്ന കൊവിഡ് കേസുകളെക്കുറിച്ചും അമിത്ഷാ പറഞ്ഞു. ജൂലൈ അവസാനം ദില്ലയില്‍ മാത്രം അഞ്ചരലക്ഷം കൊവിഡ് കേസുകള്‍ ഉണ്ടായേക്കാമെന്ന മനീഷ് സിസോദിയയുടെ പ്രസ്താവനക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തന്നോട് ദില്ലിയില്‍ സജീവമായി ഇടപെടാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് വിളിച്ച അടിയന്തിര യോഗത്തില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നിരവധി തീരുമാനങ്ങള്‍ എടുത്തുവെന്നും അമിത്് ഷാ പറഞ്ഞു.

English summary
ready for a debate in parliament on the Ladakh issue Amit Shah Said to Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X