കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തെ കുറിച്ച് ചര്‍ച്ചയാവാം,എന്‍ആര്‍സി നടപ്പാക്കില്ലെന്നും നിതീഷ് കുമാര്‍

Google Oneindia Malayalam News

Recommended Video

cmsvideo
Bihar CM Nithish Kumar Says No To NRC | Oneindia Malayalam

പട്ന: പാര്‍ലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ചര്‍ച്ചയാവാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമര്‍.അതേസമയം എന്‍ആര്‍സി സംസ്ഥാനത്ത് നടപ്പാക്കുന്ന ചോദ്യം പോലും ഉദിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു. ബിഹാര്‍ നിയമസഭയില്‍ പൗരത്വ നിയമത്തിനെതിരെ കോണ്‍ഗ്രസും ആര്‍ജെഡിയും രംഗത്തെത്തിയതോടെയാണ് നിതീഷ് കുമാറിന്‍റെ പ്രതികരണം.

എല്ലാ പാര്‍ട്ടികളും അംഗീകരിക്കുകയാണെങ്കില്‍ പൗരത്വ ഭേദഗതി നിയമത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു നിതീഷിന്‍റെ പ്രതികരണം.ഇതാദ്യമായാണ് ബിജെപിയുടെ സഖ്യകക്ഷി വിവാദ പൗരത്വ നിയമത്തില്‍ ചര്‍ച്ച നടത്താമെന്ന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ബിഹാറില്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

 nitishkumar

എന്‍ആര്‍സിയുടെ പ്രസക്തി അസമില്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് വ്യക്തമാക്കിയതാണെന്നും നീതീഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജെഡിയു ഉപാധ്യക്ഷനും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍ നിയമത്തിനെതിരെ വീണ്ടും രംഗത്തെത്തിയിരുന്നു.

സിഎഎയും എന്‍ആര്‍സിയും യാതൊരു കാരണവശാലും ബിഹാറില്‍ നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കുകയാണെന്നായിരുന്നു പ്രശാന്ത് ട്വീറ്റ് ചെയ്തത്. പാര്‍ലമെന്‍റിലെ ഇരുസഭകളിലും ജെഡിയു നിയമത്തെ പിന്തുണച്ചിരുന്നു. അതേസമയം തുടക്കം മുതലെ നിയമത്തിനെതിരെ പ്രശാന്ത് കിഷേര്‍ രംഗത്തെത്തിയിരുന്നു.

English summary
Ready for discussion about CAA but no NRC in Bihar says Nitish
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X