സിഎഎ വിഷയത്തില്‍ മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മമത; പക്ഷേ ഒരു നിബന്ധന
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം നിയമം പിന്‍വലിക്കണം, എന്നാല്‍ മാത്രമേ ചര്‍ച്ച നടക്കൂ എന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സിഎഎക്കെതിരെ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു.

സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് തുടക്കം മുതല്‍ മുന്നിലുള്ള നേതാവാണ് മമത. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് രാജ്യവിരുദ്ധമല്ലെന്ന് മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരെല്ലാം സിഎഎക്കെതിരെ ബംഗാളില്‍ സമരത്തിലാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും പ്രമേയം പാസാക്കിയത്. ബംഗാള്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്.
സിഎഎയും എന്‍ആര്‍സിയും തന്റെ ശവത്തില്‍ ചവിട്ടിയേ ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന മമതയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമതയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിഎഎ വിഷയം മാത്രമാണ് കേന്ദ്രവും ബിജെപിയും ബംഗാളില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ പഞ്ചാബും രാജസ്ഥാനും പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഛത്തീസ്ഗഡും ഉടന്‍ പ്രമേയം പാസാക്കുമെന്ന് സൂചനയുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications