കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഎഎ വിഷയത്തില്‍ മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മമത; പക്ഷേ ഒരു നിബന്ധന

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആദ്യം നിയമം പിന്‍വലിക്കണം, എന്നാല്‍ മാത്രമേ ചര്‍ച്ച നടക്കൂ എന്നും മമത വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സിഎഎക്കെതിരെ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു.

Mama

സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് തുടക്കം മുതല്‍ മുന്നിലുള്ള നേതാവാണ് മമത. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നത് രാജ്യവിരുദ്ധമല്ലെന്ന് മമത വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന് പുറമെ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരെല്ലാം സിഎഎക്കെതിരെ ബംഗാളില്‍ സമരത്തിലാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ തിങ്കളാഴ്ച പ്രമേയം പാസാക്കിയിരുന്നു. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളിലും പ്രമേയം പാസാക്കിയത്. ബംഗാള്‍ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ട് മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്.

ദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ലദില്ലിയില്‍ ആം ആദ്മിക്ക് ഭയം കോണ്‍ഗ്രസിനെ... കണക്കുകളില്‍ കെജ്രിവാളിന് ആശങ്ക, 2015 ആവര്‍ത്തിക്കില്ല

സിഎഎയും എന്‍ആര്‍സിയും തന്റെ ശവത്തില്‍ ചവിട്ടിയേ ബംഗാളില്‍ നടപ്പാക്കാന്‍ സാധിക്കൂ എന്ന മമതയുടെ പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തെ ബംഗാളില്‍ എന്‍ആര്‍സി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മമതയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സിഎഎ വിഷയം മാത്രമാണ് കേന്ദ്രവും ബിജെപിയും ബംഗാളില്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്. തെലങ്കാനയിലെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ സിഎഎക്കെതിരെ പ്രമേയം പാസാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ പഞ്ചാബും രാജസ്ഥാനും പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശും ഛത്തീസ്ഗഡും ഉടന്‍ പ്രമേയം പാസാക്കുമെന്ന് സൂചനയുണ്ട്.

English summary
Ready for talks with PM Modi but One Condition: Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X