കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊടും തണുപ്പിലും യുദ്ധത്തിന് തയ്യാര്‍; ചൈനയെ ഞെട്ടിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രഖ്യാപനം,തിരിച്ചടി

Google Oneindia Malayalam News

ദില്ലി: ചൈനയുടെ പ്രകോപനം തുടരുന്നതിനിടെ ഇന്ത്യന്‍ സൈന്യത്തിന്റെ വന്‍ പ്രഖ്യാപനം. കൊടും തണുപ്പിലും വന്‍ യുദ്ധത്തിന് തയ്യാറാണെന്ന് ഇന്ത്യന്‍ സൈന്യം പ്രഖ്യാപിച്ചു. ചൈന യുദ്ധ അന്തരീക്ഷം സൃഷ്ടിച്ചാല്‍ മറുപടി കനത്തതാകുമെന്നും ഏത് പ്രതിസന്ധിയിലും സമ്പൂര്‍ണമായ അര്‍ഥത്തില്‍ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ലാഡാക്കിലും അരുണാചല്‍ പ്രദേശിലും ചൈനീസ് സൈന്യം യുദ്ധ ഭീതി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികരണം. ഇന്ത്യ തോല്‍ക്കുമെന്ന് നേരത്തെ ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക പത്രം പരിഹസിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നോര്‍ത്തേണ്‍ കമാന്റിന്റെ ശക്തമായ താക്കീത്...

എന്തിനും തയ്യാറാണ്

എന്തിനും തയ്യാറാണ്

ഇന്ത്യന്‍ സൈന്യം എന്തിനും തയ്യാറാണ്. സര്‍വ സജ്ജരായി യുദ്ധത്തിന് ഒരുക്കമാണ്. ചൈന യുദ്ധ സാഹചര്യം ഒരുക്കിയാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിന് സാധിക്കും- ഇന്ത്യന്‍ സൈന്യത്തിന് ചൈനീസ് സൈന്യത്തെ പരാജയപ്പെടുത്താന്‍ ശേഷിയില്ലെന്ന ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് വന്നിരിക്കെയാണ് കരസേനയുടെ പ്രതികരണം.

ശൈത്യകാലത്തും ഒരുക്കമാണ്

ശൈത്യകാലത്തും ഒരുക്കമാണ്

ശൈത്യകാലത്ത് ഇന്ത്യന്‍ സൈന്യത്തിന് കാര്യക്ഷമത കുറയുമെന്നായിരുന്നു ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട്. എന്നാല്‍ ഏത് സാഹചര്യത്തിലും കരുത്തോടെ യുദ്ധം ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് നോര്‍ത്തേണ്‍ കമാന്റ് വക്താവ് അറിയിച്ചു. സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ എന്നും സൈനിക വക്താവ് വിശദീകരിച്ചു.

സമാധാനം ആഗ്രഹിക്കുന്നു

സമാധാനം ആഗ്രഹിക്കുന്നു

ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം തുടരാനാണ് താല്‍പ്പര്യം. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ചൈനയുമായി ലഡാക്കിലെ വിഷയത്തില്‍ ചര്‍ച്ച തുടരുന്നുണ്ട്. അതേസമയം, ഏത് പ്രതിസന്ധിയെ നേരിടാനും ഇന്ത്യന്‍ സൈന്യത്തിന് സാധിക്കുമെന്നും നോര്‍ത്തേണ്‍ കമാന്റ് വക്താവ് പ്രതികരിച്ചു.

നവംബറിന് ശേഷം

നവംബറിന് ശേഷം

നവംബറിന് ശേഷം കിഴക്കന്‍ ലാഡക്കിലെ മഞ്ഞൂവീഴ്ച ശക്തമാകും. താപനില മൈനസ് 40ലേക്ക്് എത്തുകയും ചെയ്യും. ഇതെല്ലാം എല്ലാ വര്‍ഷത്തേയും സാഹചര്യം തന്നെയാണ്. മഞ്ഞുവീഴ്ച കാരണം റോഡുകള്‍ അടയ്ക്കപ്പെടും. ഇങ്ങനെയൊക്കെ ആണെങ്കിലും ശൈത്യകാലത്തെ യുദ്ധ പരിശീലനം നേടിയ ഇന്ത്യന്‍ സൈനികര്‍ക്ക് ഏത് പ്രതിസന്ധിയും മറികടക്കാന്‍ സാധിക്കുമെന്നും സൈനിക വക്താവ് പറഞ്ഞു.

ഇന്ത്യയുടെ ശേഷി പുറംലോകത്തിന് അറിയില്ല

ഇന്ത്യയുടെ ശേഷി പുറംലോകത്തിന് അറിയില്ല

ലഡാക്കിലെ പരിസ്ഥിതിയും അന്തരീക്ഷത്തിലെ മാറ്റവും ലോകത്തെ എല്ലാവര്‍ക്കും അറിയുന്നതാണ്. എന്നാല്‍ ഇന്ത്യയുടെ സൈനിക ശേഷിയെ കുറിച്ച് അധികമാളുകള്‍ക്കും അറിയില്ല. സൈനികവും ശാരീരികവും മാനസികവുമായ ശേഷി കൈവരിച്ചവരാണ് ഇന്ത്യന്‍ സൈനികരെന്നും നോര്‍ത്തേണ്‍ കമാന്റ് വക്താവ് പറഞ്ഞു.

ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍ചൈനയെ ഞെട്ടിച്ച് അതിര്‍ത്തിയില്‍ ഇന്ത്യന്‍ തുരങ്ക പാത; എന്താണ് അടണ്‍ ടണലിന്റെ പ്രത്യേകതകള്‍

ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്ദില്ലി കലാപം; പ്രതികളെല്ലാം സിഎഎ വിരുദ്ധ സമരക്കാര്‍, 17500 പേജുള്ള കുറ്റപത്രവുമായി പോലീസ്

English summary
Ready for war even in winters in eastern Ladakh: Indian Army warns China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X