ഗോമാതാവിനെ രക്ഷിക്കാന്‍ കൊല്ലാനും മരിക്കാനും തയ്യാറെന്ന് സാക്ഷി മഹാരാജ്
ലക്നൗ:വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. ബീഫ് കഴിക്കുന്നവര്‍ സൂക്ഷിച്ചോളൂ എന്ന വെല്ലുവിളി സ്വരമാണ് സാക്ഷി മഹാരാജില്‍ നിന്ന് ഉയര്‍ന്നിരിക്കുന്നത്. ഗോമാതാവിനെ രക്ഷിക്കാന്‍ വേണ്ടി കൊല്ലാന്‍ വരെ തയ്യാറാണെന്നാണ് പ്രസ്താവനകളിറക്കി വിവാദങ്ങളില്‍പ്പെടുന്ന സാക്ഷി പറഞ്ഞത്.
കൊല്ലാന്‍ മാത്രമല്ല ഗോമാതാവിനു വേണ്ടി മരിക്കാനും താന്‍ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ശരിക്കും ബിജെപിയുടെ രാഷ്ട്രീയ ആയുധമായോ ഈ ഗോമാതാവ്. നമ്മുടെ അമ്മയെ കഷ്ണമാക്കുന്നവരെ കൊല്ലുമെന്നാണ് സാക്ഷിയുടെ വാക്കുകള്‍. സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെയും സാക്ഷി ആഞ്ഞടിച്ചു.

അസംഖാന് ഒരു പാകിസ്താനിയാണ്, ഇയാള്‍ക്ക് അവിടുത്തെ രാഷ്ട്രീയ ശക്തികളോടാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇയാള്‍ ഭാരത മാതാവിനെ ദുര്‍മന്ത്രവാദിനി എന്നു വിളിച്ചതായും സാക്ഷി പറഞ്ഞു. ബീഫ് കഴിച്ചെന്നാരോപിച്ച് അടിച്ചു കൊന്ന അഖ്ലാഖിന്റെ കുടുംബത്തിന് 45ലക്ഷം രൂപ ധനസഹായം നല്കുമെന്നു പറഞ്ഞ സര്‍ക്കാരിന്റെ തീരുമാനത്തെയും സാക്ഷി വിമര്‍ശിച്ചു.
പണം നല്കുമ്പോള് മുഖ്യമന്ത്രി അഖിലേഷ് യാദവ് രാജ്യത്ത് നടക്കുന്ന പീഡനങ്ങളെക്കുറിച്ചും ഓര്‍ക്കേണ്ടിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ കുടുംബത്തിന് അഞ്ച് പൈസ പോലും നല്‍കാറില്ലെന്നും സാക്ഷി കുറ്റപ്പെടുത്തി.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications