കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്: കീഴടങ്ങാന്‍ തയ്യാറെന്ന് ഹര്‍ദിക്, രക്ഷിക്കാന്‍ കോണ്‍ഗ്രസെത്തും!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍. താന്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും പോലീസിന് തന്നെ അറസ്റ്റ് ചെയ്യാമെന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ദിക് വ്യക്തമാക്കിയത്. ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഹര്‍ദികിന്‍റെ പ്രതികരണം.

ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍ആധാര്‍- സിം കാര്‍ഡ് ബന്ധിപ്പിക്കല്‍: ഉപഭോക്താക്കളോട് ഭീഷണി മുഴക്കി കമ്പനികള്‍

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ചയാണ് ബിജെപി നേതാവിനെ ആക്രമിച്ച കേസില്‍ ഹര്‍ദികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. ഗുജറാത്തില്‍ ബിജെപിയ്ക്കെതിരെ ക്യാമ്പെയിന്‍ നടത്തുന്ന മുന്‍നിര നേതാവാണ് ജേതാവ്. 2016ല്‍ ബിജെപി നേതാവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഹര്‍ദികിന് പുറമേ ലാല്‍ജി പട്ടേലിനും മറ്റ് ചില പാട്ടീദാര്‍ നേതാക്കള്‍ക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബിജെപി എംഎല്‍എ റിഷികേശിനെ ആക്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. മെഹ്സാനയിലെ വിസ്നഗര്‍ നഗരത്തിലൂടെ പോകുകയായിരുന്ന നേതാവിനെതിരെ സംഘം കല്ലെറിയുകയായിരുന്നു.

hardik-patel

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധിയും താനും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹര്‍ദികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച ഹര്‍ദിക് ഞാന്‍ എപ്പോള്‍ രാഹുലിനെ കാണുന്നുവോ അത് രാജ്യത്തോട് മുഴുവന്‍ വിളിച്ചുപറയുമെന്ന് വ്യക്തമാക്കിയിരുന്നു. ട്വീറ്റിലായിരുന്നു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ഹര്‍ദിക് രംഗത്തെത്തിയത്. അടുത്ത തവണ രാഹുല്‍ ഗാന്ധി ഗുജറാത്ത് സന്ദര്‍ശിക്കാനെത്തുമ്പോള്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സാധ്യമാകുമെന്നും ഹര്‍ദിക് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് ഹോട്ടലില്‍ നിന്നുള്ള കൂടുതല്‍ ദൃശ്യങ്ങള്‍ ബുധനാഴ്ച പുറത്തുവരികയും ചെയ്തിരുന്നു.

English summary
Patidar protest leader Hardik Patel says ready surrender after Gujarat court order. Gujarat court issues non bailable arrest warrant on Wednesday on attack against BJP leader.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X