കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ വിജയ് മല്യ വഴങ്ങുന്നു; ആവശ്യങ്ങള്‍ സുപ്രീം കോടതിയോട്, ഇന്ത്യയിലേക്ക് മടങ്ങുന്നു!!

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ബാങ്കുകളിലുള്ള കടം ഒറ്റത്തവണ തീര്‍പ്പാക്കലിന് ബാങ്കുകളുമായി സംസാരിക്കാന്‍ ഒരുക്കമാണെന്ന് മദ്യരാജാവ് വിജയ് മല്യ. രാജ്യത്തെ വിവിധ ബാങ്കുകളുമായി 9000 കോടിയുടെ ലോണ്‍ ഇടപാടാണ് മല്യയ്ക്കുള്ളത്. ട്വീറ്റിലാണ് മല്യ ബാങ്കുകളുമായി സംസാരിക്കാനും ഒറ്റത്തവണയായി ലോണ്‍ തീര്‍പ്പാക്കാനും തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്. പ്രശ്നപരിഹാരത്തിനായി കോടയുടെ ഇടപെടലും തേടിയിട്ടുണ്ട്.

പൊതുമേഖലാ ബാങ്കുകള്‍ക്ക് ഒറ്റത്തവണയായി ലോണ്‍ തീര്‍പ്പാക്കുന്നതിനുള്ള നയം നിലവിലുണ്ടെങ്കിലും എന്തുകൊണ്ട് തങ്ങള്‍ക്ക് ഇത് അനുവദിച്ചുതരുന്നില്ലെന്നും മല്യ ട്വീറ്റില്‍ ചോദിക്കുന്നു. ബാങ്കുകള്‍ ഇക്കാര്യം പരിഗണിക്കുന്നില്ലെന്നും പരിഹാരത്തിനായി സുപ്രീം കോടതി ഇടപെടണമെന്നും ബ്രിട്ടനില്‍ കഴിയുന്ന മല്യ ട്വീറ്റില്‍ ആവശ്യപ്പെടുന്നുണ്ട്. കോടതി ഉത്തരവ് ഉപേക്ഷയില്ലാതെ താന്‍ പാലിച്ചിട്ടുണ്ടെന്നും ശരിയായ വിചാരണയിലൂടെ അല്ലാതെ താന്‍ കുറ്റക്കാരനാണെന്ന് വിധിയ്ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും മല്യ ട്വീറ്റില്‍ ആരോപിക്കുന്നു.

vijay-mallya

സുപ്രീം കോടതിയ്ക്ക് മുമ്പാകെ അറ്റോര്‍ണി ജനറല്‍ ഉന്നയിച്ച കാര്യങ്ങള്‍ സര്‍ക്കാരിനോട് തന്നോടുള്ള മനോഭാവം വെളിപ്പെടുത്തിയെന്നും ട്വീറ്റില്‍ മല്യ പറയുന്നു. സാമ്പത്തിക കുറ്റകൃത്യത്തെ തുടര്‍ന്ന് ബ്രിട്ടനിലേയ്ക്ക് പറന്ന മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ നേരത്തെ ബ്രിട്ടന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി കിംഗ് ഫിഷര്‍ എര്‍ലൈന്‍സിന് വേണ്ടി 9000 കോടിയോളം ലോണെടുത്ത മല്യ കഴിഞ്ഞ മാര്‍ച്ച് 2ന് ഇന്ത്യ വിടുകയായിരുന്നു.

English summary
The embattled liquor baron Vijay Mallya today took to Twitter saying he is ready to negotiate with banks to pay a one-time settlement charge on Rs 9,000-crore loan default
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X