കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങി കമൽ ഹാസന്റെ മക്കൾ നീതി മയ്യം!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാടിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മക്കൾ നീതി മയ്യം മത്സരിക്കുമെന്ന് കമൽ ഹാസൻ. തമിഴ്നാട്ടിലെ 20 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. 64ാം ജന്മദിനത്തിലാണ് കമൽഹസൻ ഉപതെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട 20 നിയമസഭാ മണ്ഡലങ്ങളിലെ 80 ശതമാനം പാർട്ടി പദവികളിലും നേതാക്കളെ നിശ്ചയിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

<strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി</strong>യുഡിഎഫ് ഭരിക്കുന്ന സഹകരണബാങ്കുകള്‍ പിരിച്ചുവിടാന്‍ കാരണം കേരളാബാങ്ക് രൂപീകരണം; ലോകായുക്തക്ക് പരാതി നല്‍കി; സമരത്തിനൊരുങ്ങി ജനാധിപത്യ സഹകരണ വേദി

സംസ്ഥാനത്ത് എപ്പോൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് അറിയില്ല. എന്നാൽ, തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടി മൽസരിക്കുമെന്ന് മൂന്നു മാസം മുമ്പ് കമൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയം കീഴ്മേൽ മറിയാനാണ് സാധ്യത.

Kamal Haasan

അണ്ണാ ഡഎംകെ വിമത നേതാവ് ടിടിവി ദിനകരനെ അനുകൂലിക്കുന്ന 18 എ.എൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി കഴിഞ്ഞ ദിവസം ശരിവെച്ചിരുന്നു. ഇതോടെയാണ് ഒരു ഉപതുരഞ്ഞെടുപ്പിന് തമിഴ്നാട് കളമൊരുങ്ങുന്നത്. കൂടാതെ എം കരുണാനിധിയുടെയും എകെ ബോസിന്റെയും നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കും മത്സരം നടക്കും.

English summary
Ready For Tamil Nadu Bypolls, Announces Kamal Haasan On 64th Birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X