• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോണ്‍ഗ്രസിന് പ്രതീക്ഷ; മഹാരാഷ്ട്രയില്‍ സഖ്യത്തിന് തയ്യാറെന്ന് ആര്‍പിഐ

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുന്ന മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇത്തവണ ശിവസേനയുമായി സഖ്യത്തിലാണ് ബിജെപി സംസ്ഥാനത്ത് മത്സരിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നേടിയ കൂറ്റന്‍ വിജയം സഖ്യത്തിന്‍റെ പ്രതീക്ഷ ഉയര്‍ത്തുന്നുണ്ട്. അതേസമയം മോദി തരംഗത്തില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതിരുന്ന സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ്.

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കും? ലക്ഷ്യം പുതിയ പാര്‍ട്ടിയോ?

വിവിധ പ്രാദേശിക കക്ഷികളുമായി സഖ്യത്തിലെത്താനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം, ന്യൂനപക്ഷ-പിന്നോക്ക വോട്ടുകള്‍ ലക്ഷ്യം വെച്ച് ഈ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പാര്‍ട്ടികളുമായി കൈകോര്‍ക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നത്.

 തിരിച്ചു വരവിനൊരുങ്ങി കോണ്‍ഗ്രസ്

തിരിച്ചു വരവിനൊരുങ്ങി കോണ്‍ഗ്രസ്

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയായിരുന്നു കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേടിയത്. 25 ല്‍ 20 സീറ്റും ബിജെപി ശിവസേന സഖ്യം തൂത്തുവാരിയപ്പോള്‍ ഒരു സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചത്. അതേസമയം സഖ്യകക്ഷിയായ എന്‍സിപി 4 സീറ്റുകള്‍ നേടി. ഇത്തവണയും എന്‍സിപിയുമായി സഖ്യത്തില്‍ തന്നെയാണ് കോണ്‍ഗ്രസ് മത്സരിക്കുക. എന്‍സിപിയുമായുള്ള സീറ്റ് വിഭജനം അന്തിമ ഘട്ടത്തിലാണ്. എന്‍സിപിയെ കൂടാതെ ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള വിബിഎയുമായി സഖ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

 നിലപാട് എടുക്കാനാവാതെ നേതൃത്വം

നിലപാട് എടുക്കാനാവാതെ നേതൃത്വം

സഖ്യത്തില്‍ മത്സരിക്കാന്‍ 44 സീറ്റുകള്‍ എങ്കിലും വേണമെന്ന നിലപാടാണ് പ്രകാശ് അംബേദ്കറിന്‍റെ വിബിഎയ്ക്ക് ഉള്ളത്. എന്നാല്‍ 15 സീറ്റില്‍ കൂടുതല്‍ നല്‍കാന്‍ ആവില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഎ ഉവൈസിയുടെ എഐഎംഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

 കൂടുതല്‍ പ്രാദേശിക കക്ഷികള്‍

കൂടുതല്‍ പ്രാദേശിക കക്ഷികള്‍

തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. അതായത് മഹരാഷ്ട്രയില്‍ പോള്‍ ചെയ്തതിന്‍റെ 14 ശതമാനം വോട്ടുകള്‍. 10 മണ്ഡലങ്ങളില്‍ ബിജെപി നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു വിബിഎ സ്ഥാനാര്‍ത്ഥികള്‍ നേടിയ വോട്ട്. അതേ തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ ചെറുതും വലുതുമായ പ്രധാനപ്പെട്ട എല്ലാ വിഭാഗങ്ങളേയും ഒരുമിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ശ്രമിക്കുന്നത്.

 സഖ്യത്തിന് തയ്യാറെന്ന്

സഖ്യത്തിന് തയ്യാറെന്ന്

അതേസമയം കോണ്‍ഗ്രസുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ച് റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റിപബ്ലിക്കന്‍ ജനശക്തി അഗതിയിലെ നേതാക്കളാണ് സീറ്റ് ചര്‍ച്ചയ്ക്ക് തയ്യാറായി മുന്നോട്ട് വന്നത്. ആര്‍പിഐയിലെ വിമത വിഭാഗത്തിന്‍റെ പാര്‍ട്ടിയാണ് റിപബ്ലിക്കന്‍ ജനശക്തി അഗതി. ജോഗേന്ദ്ര കാവേഡെ നയിക്കുന്ന ഈ വിഭാഗത്തില്‍ ആര്‍പിഐ ഏക്താവാദി നേതാവ് നാനേ സാഹേബ്, റിപബ്ലിക്കന്‍ പാന്തേഴ്സ് പാര്‍ട്ടി നേതാവായ മുന്‍ മന്ത്രി ഗംഗാദര്‍ ഗാഡേ, ഡോ രാജേന്ദ്ര ഗവി എന്നീ നേതാക്കള്‍ ഉള്‍പ്പെടുന്നു. പൂനെ, വിദര്‍ഭ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള നേതാക്കളാണ് ഇവരില്‍ പലരും.

 ആവശ്യം ഇങ്ങനെ

ആവശ്യം ഇങ്ങനെ

എന്നാല്‍ സഖ്യത്തിന് തയ്യാറാവണമെങ്കില്‍ 46 സീറ്റുകളെങ്കിലും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇത്രയും സീറ്റുകള്‍ നല്‍കിയില്ലേങ്കില്‍ സഖ്യത്തിനും ഇല്ലെന്നാണ് ജോഗേന്ദ്ര കവാഡെയുടെ നിലപാട്. കവാഡെയുടെ ആവശ്യത്തോട് കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ കർഷക നേതാവ് രാജു ഷെട്ടിയുടെ നേതൃത്വത്തിലുള്ള സ്വാഭിമാനി ഷെട്കരി സംഘ്താന (എസ്എസ്എസ്), ബഹുജൻ വികാസ് അഗദി (ബി‌വി‌എ)ഭാരത് മുക്തിമോര്‍ച്ച, ന്യൂനപക്ഷ സമുദായ എംപ്ലോയീസ് ഫെഡറേഷന്‍ നേതാവ് വാമന്‍ മിശ്രം എന്നിവരുമായി പുനൈയില്‍ വെച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. വരുമായി സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.

പുറത്തു വന്ന ശബ്ദസന്ദേശം തന്‍റേത് തന്നെ; എന്നാല്‍ ഇതിലും ചില കളികള്‍ നടന്നു, നാസിലിന്‍റെ പ്രതികരണം

വാഹന വിപണി തകര്‍ന്നടിയുന്നു!! അടച്ചുപൂട്ടാന്‍ കേന്ദ്രം; സ്‌കൂട്ടേഴ്‌സ് ഇന്ത്യയ്ക്കും താഴ് വീഴും

English summary
Ready to ally with Congress says RPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X