കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര. ബിജെപി-ശിവസേന സഖ്യത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് എന്‍സിപിയുമായി കൈ കോര്‍ത്തെങ്കിലും ബിജെപി സംസ്ഥാനം തൂത്തുവാരുകയായിരുന്നു. അതേസമയം വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ് ഇനി കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ ലക്ഷ്യം വെയ്ക്കുന്നത്. ഏത് വിധേനയും കൂടുതല്‍ സീറ്റുകള്‍ നേടിയെടിക്കാനുള്ള നിര്‍ണായക നീക്കങ്ങളാണ് പാര്‍ട്ടി അണിയറയില്‍ ഒരുക്കുന്നത്.

<strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'</strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

സംസ്ഥാനത്തെ പുതിയ അധ്യക്ഷനായി ബാലസാഹേബ് തോറത്തിനെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നിയമിച്ചിരുന്നു. അധ്യക്ഷ പദവി ഏറ്റെടുത്ത ഉടനെ മഹാരാഷ്ട്രയില്‍ പുതിയ സഖ്യത്തിനുള്ള നീക്കമാണ് തോറത്ത് നടത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ

 നിലപാട് മാറ്റി കോണ്‍ഗ്രസ്

നിലപാട് മാറ്റി കോണ്‍ഗ്രസ്

മുന്‍ മന്ത്രിയായ ബാലാസാഹേബ് തോറത്തിനെ ശനിയാഴ്ചയാണ് പാര്‍ട്ടിയുടെ പുതിയ അധ്യക്ഷനായി നിയമിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധ്യക്ഷനായ അശോക് ചവാന്‍ രാജിവെച്ചിരുന്നു. ഇതോടെയായിരുന്നു പുതിയ നിയമനം.അധ്യക്ഷ പദവി ഏറ്റെടുത്ത പിന്നാലെ രാജ് താക്കറെയുടെ എംഎന്‍എസുമായി സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് തോറത്ത്.

 അന്ന് പറഞ്ഞത്

അന്ന് പറഞ്ഞത്

ലോക്സഭ തിരഞ്ഞെടുപ്പില്‍ എംഎഎന്‍എസുമായി സഖ്യം വേണമെന്ന എന്‍സിപിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളിയിരുന്നു. മുംബൈയിലേയും മഹാരാഷ്ട്രയിലേയും ഉത്തരേന്ത്യന്‍ വിഭാഗത്തിനിടയില്‍ എംഎന്‍എസിന് സ്വാധീനമില്ലെന്നിരിക്കെ സഖ്യം തിരിച്ചടി നല്‍കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എന്‍സിപി നീക്കത്തെ കോണ്‍ഗ്രസ് അന്ന് എതിര്‍ത്തത്.

 തിരിച്ചടിയാകും

തിരിച്ചടിയാകും

യുപിയല്‍ നിന്നും ബിഹാറില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ഇവരുടെ വരവ് മറാത്ത വിഭാഗങ്ങള്‍ക്ക് ജോലിയില്ലാതാക്കാന്‍ കാരണമായെന്നും ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങള്‍ പലപ്പോഴായി എംഎല്‍എസ് ഉയര്‍ത്തിയിരുന്നു. ഈ നിലപാടും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്നാണ് അന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയത്.

 ഭിന്നിപ്പിക്കാന്‍ സാധിക്കും

ഭിന്നിപ്പിക്കാന്‍ സാധിക്കും

എന്നാല്‍ നിയമസഭയില്‍ വിജയിക്കണമെങ്കില്‍ എംഎന്‍എസിന്‍റെ കൂടി പിന്തുണ വേണമെന്നാണ് പുതിയ അധ്യക്ഷനായ തോറത്ത് പറയുന്നത്. മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാവരുടേയും പിന്തുണ ആവശ്യമാണ്. എന്‍സിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിലാണ്. എന്നാല്‍ എംഎന്‍എസിന്‍റെ പിന്തുണ പാര്‍ട്ടിക്ക് ഗുണകരമാകുമെന്ന് തോറത്ത് പറയുന്നു.എംഎന്‍എസ് കോണ്‍ഗ്രസിന്‍റെ സഖ്യമായാല്‍ ബിജെപി-ശിവസേന വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടല്‍.

 സോണിയയുമായി കൂടിക്കാഴ്ച

സോണിയയുമായി കൂടിക്കാഴ്ച

നേരത്തേ സഖ്യസാധ്യത തേടി എംഎന്‍എസ് നേതാവ് രാജ് താക്കറെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.കോണ്‍ഗ്രസ് എന്‍സിപിയും എംഎന്‍എസുമായി സഖ്യത്തില്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടണമെന്നായിരുന്നു രാജ് താക്കറെ സോണിയയോട് ആവശ്യപ്പെട്ടിരുന്നത്.കോണ്‍ഗ്രസ് തങ്ങളുടെ നിലപാട് തിരുത്താന്‍ തയ്യാറായതില്‍ സന്തോഷമുണ്ടെന്ന് എംഎന്‍എസ് പ്രതികരിച്ചു.

 നഷ്ടപ്പെടുത്തുമോ?

നഷ്ടപ്പെടുത്തുമോ?

അതേസമയം എംഎന്‍എസിന്‍റെ സാന്നിധ്യം മുസ്ലീങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടമാക്കുമോയെന്ന ആശങ്കയുമായി ഒരുവിഭാഗം നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. എംഎന്‍എസിനെ കൂടാതെ മഹാരഷ്ട്രയിലെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധൂനമുള്ള പ്രകാശ് അംബേദ്കറിന്‍റെ വാന്‍ചിത് ബഹുജന്‍ അഗധി പാര്‍ട്ടിയുടേയും പിന്തുണ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെന്നും തോറത്ത് വ്യക്തമാക്കി.

 പിന്തുണ തേടി തോറത്ത്

പിന്തുണ തേടി തോറത്ത്

ലോക്സഭ തിരഞ്ഞെടുപ്പിലും പ്രകാശ് അംബേദ്കറിന്‍റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം തേടിയിരുന്നു.എന്നാല്‍ സഖ്യം സാധ്യതമായിരുന്നു. വിബിഐയുമായി സഖ്യമില്ലാതിരുന്നതാണ് കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നു. ഇതോടെ പരമാവധി പ്രാദേശിക പാര്‍ട്ടികളെ ഒപ്പം കൂട്ടി നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

<strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'</strong>'മിസ്റ്റർ സെൻകുമാർ, ഇതല്ല ഹീറോയിസം! അർധസത്യങ്ങളും അസത്യങ്ങളും എഴുന്നള്ളിച്ചല്ല ആളാവാൻ നോക്കേണ്ടത്'

English summary
Ready to ally with MNS says Balasaheb Thorath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X