കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ഗാന്ധിക്കും വോട്ട് പിടിക്കും: സല്‍മാന്‍

Google Oneindia Malayalam News

ദില്ലി: ആവശ്യം വന്നാല്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയും വോട്ട് പിടിക്കുമെന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍. തന്റെ സഹായം വേണമെന്ന് തോന്നിയാല്‍ രാഹുല്‍ ഗാന്ധിക്ക് ആവശ്യപ്പെടാം. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ക്യാംപെയ്ന്‍ ചെയ്യാന്‍ തയ്യാറാണ്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയശൈലി ഏറെ ഇഷ്ടമാണ് - ഐ ബി എന്‍ 7 ചാനലിനോട് സംസാരിക്കവേ സല്‍മാന്‍ ഖാന്‍ പറഞ്ഞു.

അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ സന്ദര്‍ശിച്ച് വാനോളം വാഴ്ത്തുമൊഴികള്‍ ചൊരിഞ്ഞ് സല്‍മാന്‍ ഖാന്‍ വിവാദത്തിലായിരുന്നു. എന്നാല്‍ നരേന്ദ്രമോഡിക്ക് ഗുജറാത്തില്‍ വോട്ട് പിടിക്കാന്‍ തന്റെ ആവശ്യമില്ല എന്നാണ് സല്‍മാന്‍ പറയുന്നത്. അദ്ദേഹം അല്ലാതെ തന്നെ അവിടെ വളരെ പോപ്പുലറാണ്.

salman khan

ഗുജറാത്തില്‍ പോയപ്പോള്‍ നരേന്ദ്രമോഡിക്ക് അവിടെയുള്ള പോപ്പുലാരിറ്റി താന്‍ കണ്ടതാണ്. ഗുജറാത്തില്‍ മോഡിക്ക് ക്യാംപെയ്ന്‍ ചെയ്യാന്‍ എന്റെ സഹായം ആവശ്യമില്ല. അത്രയധികം ജനപിന്തുണ അദ്ദേഹത്തിനുണ്ട്. എന്ന് കരുതി രാഹുല്‍ ഗാന്ധിയെ സഹായിക്കില്ല എന്ന വാശിയൊന്നും സല്‍മാന്‍ ഖാന് ഇല്ല - രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ അദ്ദേഹത്തിന് വേണ്ടി വോട്ടുപിടിക്കും.

ജയ് ഹോ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെത്തിയ സല്‍മാന്‍ ഖാന്‍ അവിടങ്ങളിലെ ബി ജെ പി സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചത് വിവാദമായിരുന്നു. ശിവരാജ് സിംഗ് ചൗഹാന്‍, നരേന്ദ്രമോഡി എന്നീ മുഖ്യമന്ത്രിമാര്‍ മധ്യപ്രദേശിലും ഗുജറാത്തിലും വന്‍ വികസനമാണ് കൊണ്ടുവന്നത് എന്നത് സല്‍മാന്റെ പ്രസ്താവനയാണ് രാഷ്ട്രീയ എതിരാളികളെ ചൊടിപ്പിച്ചത്.

English summary
Ready to campaign for Rahul Gandhi whenever he wants me to: Salman Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X