സഖ്യസര്‍ക്കാര്‍ അതിജീവിക്കും; വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറെന്ന് കുമാരസ്വാമി
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയ്യാറാണെന്ന് സഖ്യസര്‍ക്കാര്‍. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സഖ്യസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടും. സര്‍ക്കാര്‍ അതിജീവിക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ബിജെപി അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ നേരിടാന്‍ തയ്യാറാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാണെന്ന കാര്യത്തില്‍ സംശയമില്ല. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങളെല്ലാം കാബിനറ്റ് യോഗത്തില്‍ ചര്‍ച്ച ചെയ്തു, മന്ത്രി കൃഷ്ണ ഭൈര ഗൗഡ പ്രതികരിച്ചു. അധികാരത്തില്‍ ഏറിയത് മുതല്‍ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം സര്‍ക്കാര്‍ അതിജീവിച്ചു. നിലവില്‍ കടുത്ത പ്രതിസന്ധിയാണ് സര്‍ക്കാര്‍ നേരിടുന്നത്. എന്നാല്‍ ഒറ്റക്കെട്ടായി തന്നെ ഇതിനേയും നേരിടും, മന്ത്രി പറഞ്ഞു.
16 ഭരണകക്ഷി എംഎല്‍എമാരാണ് രാജിവെച്ചത്. 224 അംഗ നിയമസഭയില്‍ 118 പേരുടെ പിന്തുണയായിരുന്നു സഖ്യസര്‍ക്കാരിന് ഉണ്ടായിരുന്നത്. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയുടേയും രാജിവെച്ച രണ്ട് സ്വതന്ത്ര എംഎല്‍എമാരുടേയും കൂടി പിന്തുണയോട് കൂടിയാണിത്. 105 അംഗങ്ങളുടെ പിന്തുണയാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം രാജിവെച്ച രണ്ട് സ്വതന്ത്രരും ബിജെപിക്ക് പിന്തുണ അറിയിച്ചതോടെ ഇത് 107 ആയി. അതേസമയം കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന്റെ അംഗബലം 101 ലേക്ക് ചുരുങ്ങിയിരിക്കുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications