'നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം
ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം വര്‍ധിക സിംഗ്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വര്‍ധിക കത്തയച്ചു. ചോര കൊണ്ടാണ് വര്‍ധിക കത്തെഴുതിയത്.
പ്രതികളെ തനിക്ക് തൂക്കിലേറ്റണം, ഇതിലൂടെ സ്ത്രീകള്‍ക്കും കുറ്റക്കാരെ തൂക്കിലേറ്റാന്‍ സാധിക്കുമെന്ന സന്ദേശം നല്കാന് കഴിയും. സ്ത്രീകളായ അഭിനേതാക്കളും എംപിമാരുമെല്ലാം തന്റെ ദൗത്യത്തെ പിന്തുണയ്ക്കണമെന്നും കത്തില്‍ വര്‍ധിക സിംഗ് പറയുന്നു.

അതേസമയം വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡിസംബര്‍ 17 ന് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കും.
2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയില്‍ തുടരവെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.ആറ് പേരായിരുന്നു സംഭവത്തിലെ പ്രതികള്‍. ഇതില്‍ ഒരാള്‍ 2013 ല്‍ തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications