കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാം'; ചോര കൊണ്ട് കത്തെഴുതി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം

Google Oneindia Malayalam News

ദില്ലി: തിഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അന്താരാഷ്ട്ര ഷൂട്ടിങ്ങ് താരം വര്‍ധിക സിംഗ്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വര്‍ധിക കത്തയച്ചു. ചോര കൊണ്ടാണ് വര്‍ധിക കത്തെഴുതിയത്.

പ്രതികളെ തനിക്ക് തൂക്കിലേറ്റണം, ഇതിലൂടെ സ്ത്രീകള്‍ക്കും കുറ്റക്കാരെ തൂക്കിലേറ്റാന്‍ സാധിക്കുമെന്ന സന്ദേശം നല്‍കാന്‍ കഴിയും. സ്ത്രീകളായ അഭിനേതാക്കളും എംപിമാരുമെല്ലാം തന്‍റെ ദൗത്യത്തെ പിന്തുണയ്ക്കണമെന്നും കത്തില്‍ വര്‍ധിക സിംഗ് പറയുന്നു.

vardhika-

അതേസമയം വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതികളില്‍ ഒരാള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ നിര്‍ഭയയുടെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഡിസംബര്‍ 17 ന് സുപ്രീം കോടതി ഹര്‍ജികള്‍ പരിഗണിക്കും.

2012 ഡിസംബര്‍ 16ന് രാത്രിയാണ് ദില്ലിയില്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് നിര്‍ഭയ കൂട്ട ബലാത്സംഗത്തിന് ഇരയായത്. സിംഗപ്പൂരില്‍ ചികിത്സയില്‍ തുടരവെ രണ്ടാഴ്ചയ്ക്ക് ശേഷം മരണത്തിന് കീഴടങ്ങി.ആറ് പേരായിരുന്നു സംഭവത്തിലെ പ്രതികള്‍. ഇതില്‍ ഒരാള്‍ 2013 ല്‍ തിഹാര്‍ ജയിലില്‍ വെച്ച് ജീവനൊടുക്കിയിരുന്നു.

'എന്‍ആര്‍സിയെന്നാല്‍ പൗരത്വ നിരോധനം'; ബിജെപിക്കെതിരെ വീണ്ടും പ്രശാന്ത് കിഷോര്‍'എന്‍ആര്‍സിയെന്നാല്‍ പൗരത്വ നിരോധനം'; ബിജെപിക്കെതിരെ വീണ്ടും പ്രശാന്ത് കിഷോര്‍

കോണ്‍ഗ്രസിനെ ഭയക്കേണ്ട,പൗരത്വ നിയമം നടപ്പാക്കൂവെന്ന് സേനയോട് ബിജെപി!! സഖ്യത്തിന് തയ്യാര്‍കോണ്‍ഗ്രസിനെ ഭയക്കേണ്ട,പൗരത്വ നിയമം നടപ്പാക്കൂവെന്ന് സേനയോട് ബിജെപി!! സഖ്യത്തിന് തയ്യാര്‍

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യതഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് എസ്ഡിപിഐ; പ്രതിഷേധത്തിലെ പങ്കാളിത്തം പൗരന്റെ ബാധ്യത

English summary
ready to hang Nirbaya convicts says Vardhika Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X