കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവരെ ഞാന്‍ തൂക്കിലേറ്റാം...; ജയില്‍ ഡിജിപിക്ക് കത്തയച്ച് തമിഴ്നാട്ടില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍

Google Oneindia Malayalam News

Recommended Video

cmsvideo
Tamilnadu police officer is ready to h@ng nirbhaya case accuses | Oneindia Malayalam

ചെന്നൈ: വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്ന നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് കാട്ടി തിഹാര്‍ ജയില്‍ ഡിജിപിക്ക് കത്തയച്ച് തമിഴ്നാട്ടില്‍ നിന്നുള്ള പോലീസുകാരന്‍. പോലീസ് പരിശീലന കേന്ദ്രത്തിലെ ഹെഡ് കോണ്‍സ്റ്റബിളായ എസ് സുബാഷ് ശ്രീനിവാസനാണ് ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാട്ടി തിഹാര്‍ ജയില്‍ ഡയറക്ടര് ജനറലിന് കത്തയച്ചത്.

ഇന്ത്യയിൽ ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ; ഇന്ത്യൻ പൗരത്വം നൽകമെന്ന് ശ്രീ ശ്രീ രവിശങ്കർഇന്ത്യയിൽ ഒരു ലക്ഷത്തോളം ശ്രീലങ്കൻ അഭയാർത്ഥികൾ; ഇന്ത്യൻ പൗരത്വം നൽകമെന്ന് ശ്രീ ശ്രീ രവിശങ്കർ

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് തിഹാര്‍ ജയില്‍ കഴിയുന്ന നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഇല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരാച്ചാരുടെ ജോലി ചെയ്യാന്‍ താന്‍ തയ്യാറാണെന്നറിയിച്ച് സുബാഷ് ജയില്‍ ഡയറക്ടര്‍ ജനറലിന് കത്തയച്ചത്. ആരാച്ചാരകുന്നതിന് തനിക്ക് പ്രതിഫലം വേണ്ടെന്നും സുഭാഷ് കത്തില്‍ പറയുന്നു.

police

ആരാച്ചാരുടെ ജോലി പൂര്‍ണ്ണ ഉത്തരവാദിത്തത്തോടെ താന്‍ ചെയ്യും. അതുകൊണ്ട് തന്നെ ആരാച്ചാരുടെ ജോലി ചെയ്യാന്‍ തന്നെ അനുവദിക്കണമെന്നും സുബാഷ് ശ്രീനിവാസന്‍ വ്യക്തമാക്കുന്നു. ഗുരുതരമായ കുറ്റകൃത്യം ചെയ്ത, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ആരാച്ചാരില്ലെന്ന കാരണത്താല്‍ നടപ്പാക്കാതിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'കോണ്‍ഗ്രസിനെ ശിവസേന 'ചതിച്ചു'; പിന്തുണച്ചത് ബിജെപിയെ... '25 വര്‍ഷം വോട്ടവകാശം നല്‍കരുത്'

1997 ബാച്ചിലെ പോലീസ് കോണ്‍സ്റ്റബിളാണ് സുബാഷ് ശ്രീനിവാസന്‍. സേനയില്‍ ചേര്‍ന്നത് മുതല്‍ തന്നെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്ന വ്യക്തിയാണ് സുബാഷ്. വേനല്‍കാലത്ത് സൗജന്യ കുടിവെള്ള വിതരണം നടത്തുന്ന സുബാഷ് തന്നെയാണ് അജ്ഞാത മൃതദേഹങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സേനയില്‍ മുന്‍കൈ എടുക്കാറുള്ളതും.

English summary
ready to hang them, tamilnadu constable writes to tihar jail DJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X