ഉത്തര്‍ പ്രദേശില്‍ എസ് പി - ബി എസ് പി സഖ്യം?
ലഖ്നൊ: തമിഴ്നാട്ടില്‍ ജയലളിതയും കരുണാനിധിയും ഒരുമിച്ചാല്‍ എങ്ങനെയിരിക്കും. അതുപോലെ ഒരു അത്ഭുതം യു പിയില്‍ സംഭവിക്കാന്‍ പോകുന്നതായി സൂചന. വേണ്ടിവന്നാല്‍ മായാവതിയുടെ ബി എസ് പിയോട് സഹകരിക്കാന്‍ തയ്യാറാണ് എന്ന് എസ് പി നേതാവ് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടതാണ് ഉത്തര്‍ പ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.
ലാലു പ്രസാദ് യാദവ് മധ്യസ്ഥനാകുമെങ്കില് മായാവതിയുമായി കൂട്ടുകൂടുന്ന കാര്യം പരിഗണിക്കാം എന്നാണ് മുലായത്തിന്റെ ഓഫര്‍. ബിഹാറില്‍ തങ്ങള്‍ ചെയ്തത് പോലെ ബി ജെ പിക്കെതിരെ ഉത്തര്‍ പ്രദേശിലെ പ്രാദേശിക പാര്‍ട്ടികളും ഒരുമിക്കണമെന്ന ലാലുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു മുലായം. ബി ജെ പിയെ എതിര്‍ക്കാന്‍ വേണ്ടി ബിഹാറില്‍ തന്റെ പ്രഖ്യാപിത ശത്രുവായിരുന്ന നിതീഷ് കുമാറിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.

ഭരണകക്ഷിയായ എസ് പിക്കും മായാവതിയുടെ ബി എസ് പിക്കും ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. എണ്‍പതില്‍ 71 സീറ്റുകളും ബി ജെ പി തൂത്തുവാരി. സമാജ് വാദി പാര്‍ട്ടി 7 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും പറ്റിയില്ല. 2017 ലാണ് ഉത്തര്‍ പ്രദേശില്‍ അടുത്ത നിയമസഭ തിരഞ്ഞെപ്പ്.
23 വര്‍ഷത്തിന് ശേഷമാണ് ബിഹാറില്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കഴിഞ്ഞ ദിവസം ഒരുമിച്ച് വേദി പങ്കിട്ടത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിഹാറും ബി ജെ പി ഏകപക്ഷീയമായി കീഴടക്കിയിരുന്നു. ബി ജെ പി - എല്‍ ജെ പി സഖ്യം 40 ല്‍ 31 സീറ്റും തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ച ലാലുവിന് കിട്ടിയത് ഏഴ് സീറ്റുകളാണ്. നിതീഷ് കുമാറിന്റെ ജെ ഡി യു ആകട്ടെ വെറും രണ്ട് സീറ്റില്‍ ഒതുങ്ങി.
-
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
പെൻഷൻ 3000, റബ്ബറിന് 300; വോട്ടർമാരെ കീഴടക്കാൻ യുഡിഎഫിന്റെ പ്രകടനപത്രിക പുറത്ത്! -
3,000 രൂപ പെൻഷനും വമ്പൻ വാഗ്ദാനങ്ങളുമായി മൂന്ന് മുന്നണികൾ; പ്രകടനപത്രികകൾ നേർക്കുനേർ! -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന്












Click it and Unblock the Notifications