കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ എസ് പി - ബി എസ് പി സഖ്യം?

Google Oneindia Malayalam News

ലഖ്‌നൊ: തമിഴ്‌നാട്ടില്‍ ജയലളിതയും കരുണാനിധിയും ഒരുമിച്ചാല്‍ എങ്ങനെയിരിക്കും. അതുപോലെ ഒരു അത്ഭുതം യു പിയില്‍ സംഭവിക്കാന്‍ പോകുന്നതായി സൂചന. വേണ്ടിവന്നാല്‍ മായാവതിയുടെ ബി എസ് പിയോട് സഹകരിക്കാന്‍ തയ്യാറാണ് എന്ന് എസ് പി നേതാവ് മുലായം സിംഗ് യാദവ് അഭിപ്രായപ്പെട്ടതാണ് ഉത്തര്‍ പ്രദേശില്‍ പുതിയ രാഷ്ട്രീയ സഖ്യത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.

ലാലു പ്രസാദ് യാദവ് മധ്യസ്ഥനാകുമെങ്കില്‍ മായാവതിയുമായി കൂട്ടുകൂടുന്ന കാര്യം പരിഗണിക്കാം എന്നാണ് മുലായത്തിന്റെ ഓഫര്‍. ബിഹാറില്‍ തങ്ങള്‍ ചെയ്തത് പോലെ ബി ജെ പിക്കെതിരെ ഉത്തര്‍ പ്രദേശിലെ പ്രാദേശിക പാര്‍ട്ടികളും ഒരുമിക്കണമെന്ന ലാലുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു മുലായം. ബി ജെ പിയെ എതിര്‍ക്കാന്‍ വേണ്ടി ബിഹാറില്‍ തന്റെ പ്രഖ്യാപിത ശത്രുവായിരുന്ന നിതീഷ് കുമാറിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ലാലു പ്രസാദ് യാദവ്.

mulayam

ഭരണകക്ഷിയായ എസ് പിക്കും മായാവതിയുടെ ബി എസ് പിക്കും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. എണ്‍പതില്‍ 71 സീറ്റുകളും ബി ജെ പി തൂത്തുവാരി. സമാജ് വാദി പാര്‍ട്ടി 7 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും പറ്റിയില്ല. 2017 ലാണ് ഉത്തര്‍ പ്രദേശില്‍ അടുത്ത നിയമസഭ തിരഞ്ഞെപ്പ്.

23 വര്‍ഷത്തിന് ശേഷമാണ് ബിഹാറില്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കഴിഞ്ഞ ദിവസം ഒരുമിച്ച് വേദി പങ്കിട്ടത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറും ബി ജെ പി ഏകപക്ഷീയമായി കീഴടക്കിയിരുന്നു. ബി ജെ പി - എല്‍ ജെ പി സഖ്യം 40 ല്‍ 31 സീറ്റും തൂത്തുവാരിയപ്പോള്‍ കോണ്‍ഗ്രസിനൊപ്പം മത്സരിച്ച ലാലുവിന് കിട്ടിയത് ഏഴ് സീറ്റുകളാണ്. നിതീഷ് കുമാറിന്റെ ജെ ഡി യു ആകട്ടെ വെറും രണ്ട് സീറ്റില്‍ ഒതുങ്ങി.

English summary
Samajwadi Party chief Mulayam Singh Yadav made clear that he is ready to join hands with Mayawat if Lalu Prasad Yadav mediates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X