കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

50:50 ആണെങ്കില്‍ സഖ്യം; കോണ്‍ഗ്രസിനോട് അവസാന വിലപേശലുമായി വിബിഎ, ആംആദ്മിയുമായി ചര്‍ച്ച

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് പ്രകാശ് അംബേദ്കറിന്‍റെ വിബിഎ. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ച നിര്‍ദ്ദേശം അംഗീകരിക്കുമെങ്കില്‍ മാത്രമേ സഖ്യത്തിന് തയ്യാറുള്ളൂവെന്നാണ് വിബിഎ വ്യക്തമാക്കി. 50:50 എന്ന രീതിയില്‍ സീറ്റ് വിഭജനം നടത്തണമെന്നാണ് പ്രകാശ് അംബേദ്കറിന്‍റെ ആവശ്യം.

 prakashcon-

തിരഞ്ഞെടുപ്പില്‍ 144 സീറ്റില്‍ വിബിഎ മത്സരിക്കും. ബാക്കി 144 ല്‍ കോണ്‍ഗ്രസിനും മത്സരിക്കാം. 80 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത്. ലോക്സഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനും സഖ്യകക്ഷിയായ എന്‍സിപിക്കും പകുതിയില്‍ അധികം സീറ്റില്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

ആംആദ്മിയുമായും തങ്ങള്‍ സഖ്യത്തിന് സാധ്യത തേടുന്നുണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം അസാസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മുമായി സീറ്റ് വിഭജനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രകാശ് അംബേദ്കര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പ്രാകശ് അംബേദ്കകറുടെ വന്‍ചിത് ബഹുജന്‍ അഗതി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ അംബേദ്കറുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജനം കല്ലുകടിയായതോടെ സഖ്യം ഇല്ലാതായി. അതേസമയം വിബിഎ ഉവൈസിയുടെ എഐഎംഐഎമ്മുമായി കൈകോര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിട്ടു.ഇത് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന് സമ്മാനിച്ചത്.

തിരഞ്ഞെടുപ്പില്‍ വിബിഐ നേടിയത് 41 ലക്ഷം വോട്ടുകളായിരുന്നു. അതായത് മഹരാഷ്ട്രയില്‍ പോള്‍ ചെയ്തതിന്‍റെ 14 ശതമാനം വോട്ടുകള്‍.ഇത്തവണ വിബിഎയ്ക്ക് 96 സീറ്റുകള്‍ വരാമെന്നാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ മറ്റൊരു നിബന്ധന കൂടി സഖ്യം മുന്നോട്ട് വെച്ചു. വിബിഐയുടെ വിഹിതത്തില്‍ നിന്ന് മറ്റ് ഘടകക്ഷികള്‍ക്കുള്ള സീറ്റുകള്‍ വിഭജിക്കണം എന്നാണ് നിബന്ധന. എന്നാല്‍ ഈ നിബന്ധന അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് വിബിഎ.

<strong> 'എന്ത് പ്രഹസനമാണ്.. ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന്‍ ധർമ്മജനടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്</strong> 'എന്ത് പ്രഹസനമാണ്.. ആഷിഖ് അബുവിന് മാത്രമല്ല പ്രതികരിക്കാന്‍ ധർമ്മജനടക്കം എല്ലാവര്‍ക്കും അവകാശമുണ്ട്

<strong>മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍</strong>മുഷ്ടി ചുരുട്ടി ഇന്ത്യയ്ക്ക് ഗോ ബാക്ക് വിളിച്ച് കാശ്മീരില്‍ പ്രതിഷേധം, കൂറ്റന്‍ റാലിയുടെ ദൃശ്യങ്ങള്‍

English summary
ready to joint hands with Congress if the seat sharing is 50:50 says VBA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X