കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയേയും തൃണമൂലിനേയും പൂട്ടും!! ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയയുടെ അനുമതി

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തകര്‍ന്നടിഞ്ഞിരുന്നു. ബിജെപിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും മുഖ്യശത്രുക്കളാണെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസും സിപിഎമ്മും സഖ്യ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം സഖ്യം നീക്കം പാളുകയായിരുന്നു. ഫലമോ ഇരു പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കാന്‍ പോലും കഴിഞ്ഞില്ല. കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇനി സംസ്ഥാനത്ത് സഖ്യം അനിവാര്യമാണെന്ന നിലപാടായിരുന്നു ഇരു പാര്‍ട്ടികളുടേയും ബംഗാള്‍ ഘടകങ്ങള്‍.

യെഡ്ഡിയുടെ നീക്കങ്ങളെല്ലാം പാളി!! തിരിഞ്ഞു നേക്കാതെ അമിത് ഷാ, വിമതര്‍ക്കും മുഖം കൊടുത്തില്ലയെഡ്ഡിയുടെ നീക്കങ്ങളെല്ലാം പാളി!! തിരിഞ്ഞു നേക്കാതെ അമിത് ഷാ, വിമതര്‍ക്കും മുഖം കൊടുത്തില്ല

ഇപ്പോള്‍ സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍റും അനുമതി നല്‍കിയിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സഖ്യത്തിന് പച്ചക്കൊടി കാട്ടിയതായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സോമേന്ദ്ര മിത്ര അറിയിച്ചു.

ബിജെപിയെ ചെറുക്കാന്‍

ബിജെപിയെ ചെറുക്കാന്‍

വര്‍ഷങ്ങളോളം സംസ്ഥാനം ഭരിച്ച സിപിഎമ്മിനെ തൂത്തെറിഞ്ഞാണ് മമത ബാനര്‍ജി ബംഗാള്‍ പിടിച്ചെടുത്തത്. തൃണമൂല്‍ ഭരണത്തിന് കീഴില്‍ സംസ്ഥാനത്ത് ഉടനീളം സിപിഎം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. സിപിഎമ്മിന്‍റെ പതനം സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമായി. നിരവധി കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ബിജെപിയിലേക്ക് ഒഴുകി. തൃണമൂല്‍ കഴിഞ്ഞാല്‍ ബിജെപിയെന്ന നിലയിലായി ബംഗാളിലെ കാര്യങ്ങള്‍.

വിറപ്പിച്ച് ബിജെപി

വിറപ്പിച്ച് ബിജെപി

ഇതോടെ ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ സിപിഎമ്മിനോട് കൈ കോര്‍ക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനും കോണ്‍ഗ്രസിനോട് സഹകരിക്കുന്നതില്‍ സിപിഎമ്മിലെ ഒരു വിഭാഗവും രംഗത്തെത്തിയതോടെ സഖ്യ സാധ്യത ഇല്ലാതാവുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും തകര്‍ന്നടിഞ്ഞു. 40 ശതമാനം വോട്ട് പിടിച്ച് ബംഗാളില്‍ ബിജെപി വന്‍ കുതിപ്പ് നടത്തി. ഭരണകക്ഷിയായ തൃണമൂലിനെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു ബിജെപിയുടെ പ്രകടനം.

 കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാന്‍ മമത

കോണ്‍ഗ്രസിനെ ഒപ്പം ചേര്‍ക്കാന്‍ മമത

ഇതോടെ അപകടം മണത്ത മമത നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യശത്രുവായ സിപിഎമ്മുമായും കോണ്‍ഗ്രസുമായും സഖ്യത്തിന് ശ്രമം തുടങ്ങി.ബംഗാളില്‍ ബിജെപിക്കെതിരെ ഒന്നിച്ച് മത്സരിക്കണമെന്ന് മമത പ്രതിപക്ഷ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ബിജെപി ഇന്ത്യയുടെ ഭരണഘടന മാറ്റുമെന്ന് തനിക്ക് ആശങ്ക ഉണ്ടെന്ന് മമത പറഞ്ഞു. എന്നാല്‍ ഇരുപാര്‍ട്ടികളും മമതയുടെ ആവശ്യം തള്ളി. അതേസമയം കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് മമത ശ്രമം ശക്തമാക്കിക്കൊണ്ടേയിരുന്നു. രാഹുല്‍ ഗാന്ധിയും ലോക്സഭ തൃണമൂല്‍ നേതാവ് കല്യാണ്‍ ബാനര്‍ജിയുമായുള്ള ചര്‍ച്ചകള്‍ ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് സാധ്യത തെളിയുകയാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ സജീവമാക്കി.

 പച്ചക്കൊടി കാട്ടി സോണിയ

പച്ചക്കൊടി കാട്ടി സോണിയ

എന്നാല്‍ മമതയുടെ എല്ലാ ശ്രമങ്ങളേയും തള്ളി സിപിഎമ്മുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സഖ്യത്തിന് സോണിയയില്‍ നിന്ന് അനുമതി ലഭിച്ചെന്ന് സോമേന്ദ്ര നാഥ് മിത്ര പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്. ബംഗാളില്‍ പാര്‍ട്ടിയെ ശക്തിപ്പടെുത്താനുള്ള തന്ത്രങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ബംഗാളില്‍ ബിജെപിയെ പുറത്ത് നിര്‍ത്താന്‍ സിപിഎമ്മുമായുള്ള സഖ്യം അനിവാര്യമാണെന്നും സോമേന്ദ്ര നാഥ് പ്രതികരിച്ചു.

 സിപിഎം നിലപാട്

സിപിഎം നിലപാട്

അതേസമയം സഖ്യം സംബന്ധിച്ച് സിപിഎം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇടതുമായി സഖ്യം വേണമെന്ന നിലപാടില്‍ ഉറച്ച് നിന്ന ആളായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാഹുല്‍ ഗാന്ധിയുമായി അദ്ദേഹം ഇക്കാര്യത്തില്‍ നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയതാണെങ്കിലും കേരളം ഘടകം ഉള്‍പ്പെടെ കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി അനുകൂല നിലപാട് സ്വീകരിക്കുമോയെന്നതാണ് ഇനി ഏവരും ഉറ്റുനോക്കുന്നത്.

മോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടിമോദിയെ പുകഴ്ത്തല്‍ രാഷ്ട്രീയ മാറ്റത്തിനുള്ള തയ്യാറെടുപ്പോ? അഭ്യൂഹം ശക്തം, തരൂരിന്‍റെ മറുപടി

English summary
Ready to joint hands with CPM in Bengal says Sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X