കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഡോക്ടര്‍മാര്‍, പക്ഷേ ഒറ്റ കണ്ടീഷന്‍

  • By
Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്. ഒരാഴ്ചയായി നീണ്ട് നില്‍ക്കുന്ന സമരത്തിന് ഒടുവില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ യോഗത്തിലാണ് തിരുമാനം. എന്നാല്‍ ചര്‍ച്ചയ്ക്ക് ഒരു കണ്ടീഷന്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സുതാര്യത ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിയുമായി അടച്ചിട്ട മുറിയില്‍ അല്ല മറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ചര്‍ച്ച നടത്തേണ്ടതെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

mamtadoc

<strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ</strong>രാഹുല്‍ ഗാന്ധിയെ 'ചതിച്ചത്' ഈ നേതാക്കള്‍!! കോണ്‍ഗ്രസിന്‍റെ കണക്ക് കൂട്ടലുകള്‍ പിഴച്ചത് ഇങ്ങനെ

ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ക്ക് ശക്തമായ സുരക്ഷ ഒരുക്കണമെന്നും ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ഡോക്ടര്‍മാരുടെ ആവശ്യം. ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നായിരുന്നു നേരത്തേ ഡോക്ടര്‍മാരുടെ നിലപാട്. അതേസമയം ഇന്നലെ ഡോക്ടര്‍മാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചിരുന്നു. സമരം അവസാനിപ്പിക്കണമെന്നും സമരം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും മമത പറഞ്ഞിരുന്നു.

<strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍</strong>മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ച് ബിജെപിയിലേക്ക്? മോദിക്കും ബിജെപിക്കും പുകഴ്ത്തല്‍

കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നേരെ ചൊവ്വാഴ്ചയാണ് കൈയ്യേറ്റ ശ്രമം ഉണ്ടായത്. രോഗി മരിച്ചതോടെ അവരുടെ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം തുടങ്ങിയത്. ബംഗാളില്‍ തുടങ്ങിയ സമരം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരുന്നു.

<strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക</strong>യുപി പിടിക്കാന്‍ പ്രിയങ്കയുടെ മിഷന്‍ 2022!! ബിജെപിയെ വിറപ്പിക്കും!! രണ്ടും കല്‍പ്പിച്ച് പ്രിയങ്ക

English summary
Ready to meet CM Mamata banerjee, but one condition says doctors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X