ആന്ധ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ടിഡിപി ബന്ധം തിരിച്ചടിയാകുന്നു, രാജിവയ്ക്കുമെന്ന് പ്രമുഖര്‍!!

കഡപ്പ: ആന്ധ്രാ പ്രദേശില്‍ സഖ്യസാധ്യതകള്‍ സജീവ ചര്‍ച്ചയാകുന്നതിനിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രാജി ഭീഷണി മുഴക്കി പ്രമുഖ നേതാക്കള്‍ രംഗത്ത്. ഭരണകക്ഷിയായ ടിഡിപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെയാണ് പുതിയ വിവാദം. തെലങ്കാനയില്‍ കോണ്‍ഗ്രസും ടിഡിപിയും സഖ്യമുണ്ടാക്കാന്‍ ധാരണയിലെത്തിയിട്ടുണ്ട്.

ഈ സഖ്യം ആന്ധ്രയിലേക്കു കൂടി വ്യാപിക്കാന്‍ ആഗ്രഹമുണ്ടെന്ന് ചില നേതാക്കള്‍ പറഞ്ഞിരുന്നു. ആന്ധ്ര കോണ്‍ഗ്രസിന്റെ ചുമതലയുള്ള കേന്ദ്ര പ്രതിനിധി ഉമ്മന്‍ ചാണ്ടിയാണ്. കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ സമവായത്തിലെത്തിക്കാന്‍ ഉമ്മന്‍ചാണ്ടി ചര്‍ച്ചകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ വിവരങ്ങള്‍ ഇങ്ങനെ....

ടിഡിപി സഖ്യം വേണ്ട

ടിഡിപി സഖ്യം വേണ്ട

ടിഡിപിയുമായി സഖ്യമുണ്ടാക്കരുതെന്നാണ് കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളുടെ നിലപാട്. ഇവര്‍ക്ക് നേതൃത്വം നല്‍കുന്നത് മുന്‍ മന്ത്രി സി രാമചന്ദ്രയ്യയാണ്. ടിഡിപിയുമായി സഖ്യമുണ്ടാക്കിയാല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആന്ധ്ര കോണ്‍ഗ്രസില്‍ സ്വീകാര്യനായ വ്യക്തിയാണ് രാമചന്ദ്രയ്യ.

കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം

കഴിഞ്ഞ 30 വര്‍ഷത്തെ ചരിത്രം

കഴിഞ്ഞ 30 വര്‍ഷത്തിലധികമായി കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ബന്ധമില്ല. ടിഡിപിയാകട്ടെ മാസങ്ങള്‍ക്ക് മുമ്പ് വരെ ബിജെപിയുമായി സഖ്യത്തിലായിരുന്നു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ടിഡിപി എന്‍ഡിഎ സഖ്യം വിടാന്‍ കാരണം. ടിഡിപിയുമായി യാതൊരു സഖ്യവും വേണ്ടെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

ഇനി തെറ്റ് ചെയ്യരുത്

ഇനി തെറ്റ് ചെയ്യരുത്

30 വര്‍ഷമായി കോണ്‍ഗ്രസ് ശരിയുടെ പക്ഷത്താണ്. ഇനി തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്ന് രാമചന്ദ്രയ്യ മാധ്യമങ്ങളോട് പറഞ്ഞു. തലസ്ഥാന നഗരമുണ്ടാക്കുന്നതിന്റെ മറവില്‍ കോടികള്‍ കൊള്ളയടിക്കുകയാണ് ചന്ദ്രബാബു നായിഡു. അങ്ങനെയുള്ള വ്യക്തിയുമായി ബന്ധം പാടില്ലെന്നാണ് തന്റെ നിലപാടെന്ന് രാമചന്ദ്രയ്യ കൂട്ടിച്ചേര്‍ത്തു.

അമരാവതി ഒരുങ്ങുന്നു

അമരാവതി ഒരുങ്ങുന്നു

ആന്ധ്രപ്രദേശ് സംസ്ഥാനം വിഭജിച്ചാണ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചത്. നേരത്തെ തലസ്ഥാനമായിരുന്ന ഹൈദരാബാദ് ഇപ്പോള്‍ തെലങ്കാനയിലാണ്. ഈ സാഹചര്യത്തില്‍ ആന്ധ്രയ്ക്ക് തലസ്ഥാനമില്ല. അമരാവതി പുതിയ തലസ്ഥാനമാക്കാനാണ് തീരുമാനം. ഇന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.

44000 കോടി രൂപ

44000 കോടി രൂപ

എന്നാല്‍ തലസ്ഥാന നഗരമുണ്ടാക്കാന്‍ വേണ്ടി 44000 കോടി രൂപയാണ് ആന്ധ്ര സര്‍ക്കാര്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തിരിക്കുന്നത്. ലോക ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് വായ്പ. ഈ തുക വികസനത്തിന് ഉപോയിഗിക്കുന്നില്ലെന്നും ധൂര്‍ത്തടിക്കുകയാണെന്നും രാമചന്ദ്രയ്യ ആരോപിക്കുന്നു.

താന്‍ പാര്‍ട്ടിയിലുണ്ടാകില്ല

താന്‍ പാര്‍ട്ടിയിലുണ്ടാകില്ല

അമരാവതിയിലേക്കുള്ള റോഡ് നിര്‍മാണത്തില്‍ പോലും കോടികളുടെ അഴിമതിയാണുള്ളത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണ് ആന്ധ്രയിലേക്ക. ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നത് കോണ്‍ഗ്രസിന്റെ അന്തസ്സിന് യോജിച്ചതല്ല. അങ്ങനെ സംഭവിച്ചാല്‍ താന്‍ പാര്‍ട്ടിയിലുണ്ടാകില്ലെന്നും രാമചന്ദ്രയ്യ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

ഉമ്മന്‍ ചാണ്ടിയുടെ ഇടപെടല്‍

ആന്ധ്രയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവാണ് ഉമ്മന്‍ ചാണ്ടി. പുതിയ വിവാദം ശമിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. രാമചന്ദ്രയ്യക്കൊപ്പം ഒട്ടേറെ നേതാക്കളുണ്ട്. പിസിസി സെക്രട്ടറി ചന്ദ്രസേഖര്‍ റെഡ്ഡി, ഡിസിസി അധ്യക്ഷന്‍ എസ്‌കെ നസീര്‍ അഹ്മദ് എന്നിവരും രാമചന്ദ്രയ്യയുടെ നിലപാട് ആവര്‍ത്തിച്ചു. ഇവരുമായി ഉമ്മന്‍ചാണ്ടി ചര്‍ച്ച നടത്തുമെന്നാണ് വിവരം.

തെലങ്കാനയില്‍ ഓകെ

തെലങ്കാനയില്‍ ഓകെ

തെലങ്കാനയില്‍ കോണ്‍ഗ്രസ് ടിഡിപിയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടെ സിപിഐയും സഖ്യത്തില്‍ ചേരും. ആന്ധ്രയില്‍ കോണ്‍ഗ്രസ് നേരിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് സര്‍വ്വെകള്‍. ഈ സാഹചര്യത്തില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കിയാല്‍ കൂടുതല്‍ തിളങ്ങാന്‍ സാധിക്കുമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നാണ് ഉമ്മന്‍ ചാണ്ടി നേരത്തെ പറഞ്ഞിട്ടുള്ളത്.

രണ്ടു നേതാക്കള്‍ പറഞ്ഞത്

രണ്ടു നേതാക്കള്‍ പറഞ്ഞത്

ആന്ധ്രയില്‍ ശക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് ടിഡിപി. ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുമായി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് തെലങ്കാനയില്‍ സഖ്യസാധ്യത തെളിഞ്ഞത്. ഇതേ നീക്കം ആന്ധ്രയിലും ആലോചിക്കുന്നുവെന്ന് രണ്ട് പ്രമുഖ നേതാക്കളെ ഉദ്ധരിച്ചാണ് കഴിഞ്ഞദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യം വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും ചൂണ്ടിക്കാട്ടി. മാധ്യമറിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ജഗന്‍ പ്രസ്താവന നടത്തരുതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ഒറ്റയ്ക്ക് നിന്നാല്‍

ഒറ്റയ്ക്ക് നിന്നാല്‍

ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ മതേതര കക്ഷികള്‍ ഒന്നിക്കണം. ആന്ധ്രയില്‍ കോണ്‍ഗ്രസിന് സഖ്യമുണ്ടാക്കാന്‍ ഏറ്റവും യോജ്യമായത് ടിഡിപിയാണ്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് നിന്നാല്‍ കാര്യമായ മുന്നേറ്റം ആന്ധ്രയില്‍ ഉണ്ടാകില്ലെന്നും രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നുസമ്മതിച്ചു. പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇവര്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു. എന്നാല്‍ വൈഎസ്ആര്‍ നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി താല്‍പ്പര്യം കാണിച്ചിട്ടില്ല.

ഒട്ടേറെ സീറ്റുകള്‍ പിടിക്കാം

ഒട്ടേറെ സീറ്റുകള്‍ പിടിക്കാം

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് സാധ്യതയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് മുന്നില്‍ മറ്റൊരു വഴി തുറക്കേണ്ടത് അനിവാര്യമാണ്. അവിടെയാണ് ടിഡിപി സഖ്യസാധ്യത പരിശോധിക്കുന്നത്. വൈഎസ്ആര്‍-ബിജെപി സഖ്യം വന്നാല്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകും. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസും ടിഡിപിയും ഒന്നിച്ചാല്‍ ഒട്ടേറെ സീറ്റുകള്‍ പിടിക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതിനെതിരെയാണ് രാമചന്ദ്രയ്യ രംഗത്തുവന്നിട്ടുള്ളത്.

കോണ്‍ഗ്രസ് വട്ടപ്പൂജ്യം

കോണ്‍ഗ്രസ് വട്ടപ്പൂജ്യം

ടിഡിപിയുമായി സഖ്യമുണ്ടാക്കുന്നത് ആന്ധ്രയില്‍ കോണ്‍ഗ്രസിന് ജയസാധ്യത വര്‍ധിപ്പിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. നിലവില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് വട്ടപ്പൂജ്യമാണ്. നിയമസഭയിലോ ലോക്‌സഭയിലോ ആന്ധ്രയില്‍ നിന്ന് കോണ്‍ഗ്രസിന് പ്രതിനിധികളില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഒന്നും നഷ്ടപ്പെടാനില്ല. ടിഡിപി സഖ്യം സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്ന് ഹൈദാരാബാദിലെ രാഷ്ട്രീയ നിരീക്ഷകര്‍ സി നരസിംഹ റാവു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q