കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ പദവി ഒഴിയുന്നു... കോണ്‍ഗ്രസ് നേതാക്കളുടെ കത്തിന് സോണിയ ഗാന്ധിയുടെ മറുപടി ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിലെ പ്രമുഖരായ 23 നേതാക്കള്‍ അയച്ച കത്തിന് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ പ്രതികരണം. ഞാന്‍ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിയാന്‍ ആഗ്രഹിക്കുകയാണെന്നും പാര്‍ട്ടി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു സോണിയ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേതാക്കളുടെ കത്തിന് സോണിയ ഗാന്ധി ഔദ്യോഗികമായി പ്രതികരിച്ചുവെന്നും ഇടക്കാല പ്രസിഡന്റിന്റെ ഒരു വര്‍ഷ കാലാവധി പൂര്‍ത്തിയായെന്നും സോണിയ പറഞ്ഞു.

S

തിങ്കളാഴ്ചയാണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. നേതാക്കളുടെ കത്തില്‍ ഉന്നയിച്ച സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. താന്‍ ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും പുതിയ നേതാവിനെ കണ്ടെത്തണമെന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ സോണിയ വ്യക്തമാക്കിയേക്കും.

പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം ഗുലാം നബി ആസാദുമായി സോണിയ ഗന്ധി ഫോണില്‍ സംസാരിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്. പാര്‍ട്ടിയുടെ സംഘടന തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് ശശി തരൂര്‍, അമരീന്ദര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തില്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കള്‍ ഉണര്‍ത്തിയിരുന്നു. നിലവിലെ നേതൃത്വം സ്വീകരിച്ച പല കാര്യങ്ങളും നേതാക്കള്‍ ചോദ്യം ചെയ്തു.

രാഹുല്‍ ഗാന്ധി ദേശീയ അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് അടുത്തിടെ കോണ്‍ഗ്രസ് എംപിമാരുടെ യോഗത്തില്‍ ആവശ്യം ശക്തമായിരുന്നു. സോണിയ ഗാന്ധി അധ്യക്ഷത വഹിച്ച യോഗത്തിലാണ് എംപിമാര്‍ ആവശ്യം ഉന്നയിച്ചത്. ദേശീയ പ്രസിഡന്റില്ലാത്തത് പാര്‍ട്ടിയില്‍ അസ്ഥിരതക്ക് കാരണമായി എന്നാണ് ഇവരുടെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാജിവച്ച രാഹുല്‍ ഗാന്ധിയുടെ രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ല. അദ്ദേഹം പദവി ഏറ്റെടുക്കാന്‍ തയ്യാറായിട്ടുമില്ല. ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പ്രസിഡന്റ് വരട്ടെ എന്നാണ് രാഹുലിന്റെ നിലപാട്. ഇതിനോട് നേരത്തെ പ്രിയങ്ക യോജിച്ചിരുന്നു.

ആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ലആഭ്യന്തര സര്‍വ്വെ നടത്തിയ സിപിഎമ്മിന് ലഭിച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍; പാടേ തകര്‍ന്നു, രക്ഷയില്ല

രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; എല്ലാം അറിഞ്ഞു- തരുണ്‍ ഗൊഗോയ്രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; എല്ലാം അറിഞ്ഞു- തരുണ്‍ ഗൊഗോയ്

English summary
Ready to step down, says Sonia Gandhi to Congress leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X